തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മലയോരവാസികള്‍ ചോദിക്കുന്നു, ഞങ്ങളുടെ റോഡൊന്ന് നന്നാക്കാമോ?
നീലേശ്വരം: (www.kasargodvartha.com 11.03.2019) തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മടിക്കൈ ബങ്കളം സ്വദേശികള്‍ പ്രതീക്ഷയിലാണ്. ഇനിയങ്കിലും തങ്ങളുടെ റോഡൊന്ന് നന്നാകുമെന്ന വിശ്വാസത്തില്‍. റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ആലിങ്കീല്‍ - ബങ്കളം - ചായ്യോം റോഡ് ഗതാഗത യോഗ്യമല്ലെന്നും ഇനിയെങ്കിലും നന്നാക്കിത്തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദിവസേന കാഞ്ഞിരപ്പൊയില്‍, പരപ്പ, ബിരിക്കുളം, കയ്യൂര്‍, ചീമേനി, ബാനം തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസികള്‍ ഉള്‍പ്പെടെ നിരവധി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചിറ്റാരിക്കാല്‍ കൊന്നക്കാട് ഭാഗങ്ങളില്‍ നിന്നും കാഞ്ഞങ്ങാട്, നീലേശ്വരം പട്ടണങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന ഈ റോഡ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി കിടക്കുകയാണ്. റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരമായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ആലിങ്കീല്‍ മുതല്‍ ചായ്യോം വരെയുള്ള റോഡ് മെക്കാഡം ചെയ്യാനെന്ന് പറഞ്ഞ് സ്ഥലം ഏറ്റെടുക്കുകയും മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് മെക്കാഡം റോഡ് നഷ്ടപ്പെട്ടുവെന്ന വാര്‍ത്തയാണ് അറിഞ്ഞതെന്നും നാട്ടുകാര്‍ സങ്കടത്തോടെ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി അറ്റകുറ്റപ്പണിക്കായി 35 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും പണി ഇതുവരെയും തുടങ്ങിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Road, Madikai, Kasaragod, News, Road collapsed in Madikkai Bangalam area

Powered by Info News For You

Comments
Post a Comment