പെരിയ ഇരട്ടക്കൊല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കാസര്‍കോട്ടെത്തിയേക്കും, സി പി എമ്മിന് തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാകും
കാസര്‍കോട്: (www.kvartha.com 02.03.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇതിനായി മാര്‍ച്ച് 12 ന് ചൊവ്വാഴ്ച അദ്ദേഹം കാസര്‍കോട് പെരിയ കല്യട്ടെത്തുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. 12ന് കോഴിക്കോട്ട് രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്. കോഴിക്കോട്ട് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. അന്നു തന്നെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള ആലോചനയാണ് നടക്കുന്നത്.
രാഹുല്‍ ഗാന്ധി എത്തുന്നതോടെ പെരിയ ഇരട്ടക്കൊലക്കേസ് തിരഞ്ഞെടുപ്പ് വിഷയമാക്കാനും സി പി എമ്മിനെ കടന്നാക്രമിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. നേരത്തെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രക്ഷിതാക്കളെ രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ട് വീട് സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചിരുന്നു. ഇതുകൂടാതെ രക്ഷിതാക്കള്‍ക്ക് രാഹുല്‍ കത്തയക്കുകയും ചെയ്തിരുന്നു.
രാഹുല്‍ കൂടി വീട്ടില്‍ എത്തുന്നതോടെ അന്വേഷണം സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നാണ് വലയിരുത്തല്‍. സി ബി ഐ അന്വേഷണമെന്ന ആവശ്യത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാരും കോണ്‍ഗ്രസ് നേതൃത്വവും ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴുള്ള ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോഴത്തെ അന്വേഷണത്തില്‍ ഗൂഡാലോചന ഉള്‍പെടെയുള്ള അന്വേഷണങ്ങളൊന്നും നടക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ സി ബി ഐ അന്വേഷണം മാത്രമാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ഏക പോംവഴിയെന്നും ബന്ധുക്കളും കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ സംഘത്തിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും കോണ്‍ഗ്രസ് നേതൃത്വം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
തുടക്കത്തില്‍ തന്നെ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി പി രഞ്ജിത്തിനെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് രണ്ടാംദിവസം സ്ഥലം മാറ്റിയിരുന്നു. ഒരു ചാനലിന് അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയെന്ന സംശയമാണ് രഞ്ജിത്തിനെ മാറ്റാന്‍ കാരണമായതെന്നാണ് വിവരം. ഇതിനു തൊട്ടുപിന്നാലെ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റിയത് സി പി എം സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപണം ശക്തമായിട്ടുണ്ട്. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി പെരിയയിലെത്തുമെന്ന സൂചന പുറത്തുവന്നിട്ടുള്ളത്.
ആദ്യം കാസര്‍കോട്ടെത്തിയ ശേഷം കോഴിക്കോട്ടെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. രാഹുല്‍കൂടി എത്തുന്നതോടെ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മും എല്‍ ഡി എഫും വന്‍ പ്രതിരോധത്തിലാവുമെന്നു തന്നെയാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Rahul Gandhi, Periya double murder; Rahul Gandhi will visit Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment