വടക്കിന്റെ മണ്ണില്‍ ചരിത്രം കുറിക്കാന്‍ കെ പി എസ്; വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥന

കാസര്‍കോട്: (www.kasargodvartha.com 15.03.2019) 'ഇത്തവണ കാസര്‍കോട് ചരിത്രം കുറിക്കും; നിങ്ങളുടെ ഭൂരിപക്ഷം ലക്ഷം കടക്കുമെന്നുറപ്പ്... ഞങ്ങളുടെ വോട്ട് എല്‍ഡിഎഫിനുതന്നെ...' മുള്ളേരിയ ഒ എന്‍ വി മെമ്മോറിയല്‍ സഹകരണ കോളേജില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രനോട് കോളേജ് ലീഡറും ബി എ ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ എന്‍ നമിതയും കൂട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു.
Election, Kasaragod, News, K.P. Satheesh Chandran, Vote, KPS with Vote Request

വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടത് ആവശ്യമാണെന്ന് കോളേജില്‍ യാത്രയയപ്പ് പരിപാടിക്കെത്തിയ വിദ്യാര്‍ത്ഥികള്‍ വിലയിരുത്തി. ഓരോരുത്തരോടും കുശലംചോദിച്ചും രാഷ്ട്രീയം പറഞ്ഞും കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് മുള്ളേരിയ ശാഖയിലും കാടകം സര്‍വീസ് സഹകരണ ബാങ്കിലുമെത്തി ഇടപാടുകാരോടും ജീവനക്കാരോടും വോട്ടഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് ചെങ്കള നാലാംമൈലിലുള്ള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയിലേക്ക്. സ്വീകരിക്കാന്‍ നിരവധിപേരാണ് കാത്തുനിന്നത്. രോഗികളെയും മറ്റുള്ളവരെയും കണ്ട് വോട്ടുതേടി. ഇതിനിടെയാണ് പാടിയിലെ ചാല്‍ക്കര നാരായണിയമ്മ സ്ഥാനാര്‍ത്ഥിക്കടുത്തെത്തിയത്.  'രണ്ടാഴ്ച മുമ്പ് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വീണ്ടും ഡോക്ടറെ കാണാനായി വന്നതാണ്. പാവപ്പെട്ടവര്‍ക്ക് എപ്പോഴും ഇവരേ ഉണ്ടാവൂ. അതുകൊണ്ടുതന്നെ ഇത്തവണ ബല്യ വോട്ടിന് ജയിക്കും' എഴുപത്തിമൂന്നുകാരിയായ നാരായണിയമ്മ പറഞ്ഞു. പിന്നീട് കാസര്‍കോട് ഗവ. ഐടിഐയിലേക്കാണെത്തിയത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും വിദ്യാര്‍ത്ഥികളുടെ ഊഷ്മള വരവേല്‍പ്പ്. ചെറിയ വാക്കുകളില്‍ വോട്ടുതേടി ക്യാമ്പസിനുള്ളിലേക്ക്. കൈ കൊടുത്തും കൈ കൂപ്പിയും ഓരോരുത്തരോടും വോട്ടുതേടി. പിന്നീട് കാസര്‍കോട് ഗവ. കോളേജിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി സ്വീകരണം. വിശാലമായ കോമ്പൗണ്ടില്‍ ഓരോരുത്തരെയും കാണാനായി ഓരോ ക്ലാസ്മുറിയും കയറിയിറങ്ങി. അധ്യാപകരെയും ജീവനക്കാരെയും കണ്ടു. സ്നേഹാദരങ്ങളോടെയുള്ള വരവേല്‍പ്പായിരുന്നു വിദ്യാനഗര്‍ ത്രിവേണി കോളേജില്‍.

കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരെയും കണ്ടു. പിന്നീട് കാസര്‍കോട് കോടതി സമുച്ചയത്തിലെത്തി. അഡ്വക്കറ്റുമാരെയും ഗുമസ്തന്മാരെയും മറ്റുള്ളവരെയും കണ്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കലക്ടറേറ്റില്‍ ഏതാനും നിമിഷത്തെ സന്ദര്‍ശനത്തിന് ശേഷം എല്‍ഡിഎഫ് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. പിന്നീട് മഞ്ചേശ്വരം, കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വന്‍ഷനുകളിലേക്കുള്ള യാത്ര. തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വന്‍ഷന് ശേഷം ചെറുവത്തൂര്‍ ടൗണില്‍ റോഡ് ഷോയുമുണ്ടായി.

വെള്ളിയാഴ്ച രാവിലെ ബെള്ളൂര്‍ പഞ്ചായത്തിലെ കെ കെ നാരമ്പാടിയില്‍ നിന്നാണ്  സ്ഥാനാര്‍ത്ഥി പര്യടനം തുടങ്ങിയത്. ഇവിടെ ലത്തീഫിനെയും കുടുംബങ്ങളെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. കെ കെ നാരമ്പാടി ഉള്‍പ്പെടുന്ന സ്ഥലത്ത് പ്ലാന്റേഷന്‍ മേഖലയിലൂടെയുള്ള റോഡ് യാഥാര്‍ഥ്യമാക്കാന്‍ ഇടപെട്ട സി പി എമ്മിനാണ് തങ്ങളുടെ വോട്ടെന്ന് ഓരോരുത്തരും പറഞ്ഞു. കുട്ടികളടക്കം നൂറോളംപേര്‍ സ്വീകരിക്കാനെത്തി. ശേഷം അപകടത്തില്‍ സാരമായ പരിക്കേറ്റ് കാലറ്റുപോയ ബെള്ളൂര്‍ പഞ്ചായത്തംഗം ബാബു അനക്കളയെയും സന്ദര്‍ശിച്ചു.
ഒമ്പതരയോടെ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന കാടകത്തെ പി കെ മാധവന്‍ നമ്പ്യാരുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഓര്‍മകളുമായി വീട്ടില്‍ കഴിയുന്ന പത്‌നി ബേബിയെ കണ്ടു. മക്കളായ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കാടകം, ജയപ്രകാശ് എന്നിവരും കൂടെയുണ്ടായി. ബലരാമന്‍ നമ്പ്യാര്‍, ചന്ദ്രന്‍, പ്രസാദ്, ഭവാനി എന്നിവരുടെ വീടുകളില്‍കൂടി കയറിയ ശേഷം നാരന്തട്ട തറവാട് പുനര്‍നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളോടും തറവാട് പ്രതിനിധികളെയും കണ്ടു.

പത്തരയോടെ മുണ്ടോള്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്ര ട്രസ്റ്റി രഘുറാം ബല്ലാളിന്റെ വീട്ടിലെത്തി. സ്‌കൂള്‍ പഠനയാത്രയ്ക്കിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അടുക്കത്തെ രാജന്‍ നിഷ ദമ്പതികളുടെ മകന്‍ ശബരിയെയും സന്ദര്‍ശിച്ചു. തന്റെ ചികിത്സയ്ക്ക് രണ്ടുലക്ഷം രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ശബരി നന്ദി പറഞ്ഞു. തുടര്‍ന്ന് കൊല്ലംപാറ നാരായണ ഭട്ടിനെ സന്ദര്‍ശിച്ച ശേഷമാണ് മുള്ളേരിയ ഒ എന്‍ വി മെമ്മോറിയല്‍ സഹകരണ കോളേജിലെത്തിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പം സി പി എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, മണ്ഡലം കണ്‍വീനര്‍ സിജി മാത്യു, ജോയിന്റ് കണ്‍വീനര്‍ കെ എ മുഹമ്മദ് ഹനീഫ, വൈസ് ചെയര്‍മാന്‍ ടി കെ രാജന്‍, കെ ശങ്കരന്‍, എ വിജയകുമാര്‍, ടി എം എ കരീം, എ ജി നായര്‍, ബിജു ഉണ്ണിത്താന്‍ എന്നിവരുമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Election, Kasaragod, News, K.P. Satheesh Chandran, Vote, KPS with Vote Request


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?