വയോധികയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കോട്ടയം:(www.kvartha.com 24/03/2019) വീട്ടുവളപ്പില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിന് സമീപം വാഴക്കാലായില്‍ ചിന്നമ്മ ജോസഫാണ് മരിച്ചത്. വീടിന് മുന്നിലെ പുരയിടത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ചിന്നമ്മയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരും മകന്‍ ബിനുവും മാത്രമാണ് വീട്ടിലുള്ളത്. സംഭവമറിഞ്ഞ് ഏറ്റുമാനൂര്‍ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹത്തിലെ വസ്ത്രം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തലമുടിയും പുര്‍ണമായും കത്തിയിട്ടുണ്ട്. മുഖവും വികൃതമായ നിലയിലാണ്. പുരയിടത്തിലെ വാഴയും പുല്ലും കത്തിയതായും കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Dead Body, Death, Police, Old age women's dead body found burnt

Powered by Info News For You

Comments
Post a Comment