പോയാലി മലയില്‍ വീണ്ടും തീപിടുത്തം; ഏക്കര്‍ കണക്കിന് കാടുകള്‍ കത്തി നശിച്ചു
മൂവാറ്റുപുഴ: (www.kvartha.com 19.03.2019) പോയാലി മലയില്‍ വീണ്ടും തീപിടുത്തം. ഏക്കര്‍ കണക്കിന് സ്ഥലത്തെ കുറ്റിക്കാടുകള്‍ കത്തി നശിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പോയാലിമലയില്‍ വേനല്‍ കനത്തതോടെ ഇത് രണ്ടാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മലയില്‍ തീപിടുത്തമുണ്ടായി. മൂവാറ്റുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ യാണ് വീണ്ടും തീപിടുത്തമുണ്ടായത്.
വേനല്‍ കനത്തതോടെ മലയിലെ കുറ്റിക്കാടുകളും, പുല്ലുകളും ഉണങ്ങി കരിഞ്ഞ നിലയിലാണ്. ചെറിയൊരു തീപ്പോരിയുണ്ടായാല്‍ വന്‍ അഗ്നിയായി പടരുകയാണ് ചെയ്യുന്നത്. മലയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍ ജി പ്ലാക്കലിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ മണിക്കൂറുകളോളമുള്ള ശ്രമഫലമായിട്ടാണ് തീയണക്കാനായത്. എന്നാല്‍ മലകയാറാനെത്തുന്ന വരാണ് തീപിടുത്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ദിവസേന നിരവധി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മല കയറാനായി എത്തുന്നുണ്ട്. ഇവര്‍ മലയ്ക്ക് മുകളില്‍ അലക്ഷ്യമായി സിഗററ്റ് അടക്കമുള്ളവ ഉപയോഗിക്കുന്നതാണ് തീപിടുത്തത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. മലയിലേയ്ക്ക് പ്രവേശിക്കാന്‍ നിരവധി സ്ഥലങ്ങളുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ഇവരെ നിയന്ത്രിക്കാനാകുന്നില്ല. തീപിടുത്തമുണ്ടായാല്‍ മലയോട് ചേര്‍ന്നുള്ള റബര്‍, പൈനാപ്പിള്‍ കൃഷിയെ ബാധിയ്ക്കും. ഏക്കര്‍ കണക്കിന് വരുന്ന പോയാലി മല വേനല്‍കനത്തതോടെ ഉണങ്ങി കരിഞ്ഞ നിലയിലാണ്. ചെറിയൊരു തീപൊരിയുണ്ടായാല്‍ വന്‍ദുരന്തത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords: Fire broke out in Poyali Mala, Kochi, News, Kerala, Burnt, Fire.

Powered by Info News For You

Comments
Post a Comment