ക്രിക്കറ്റ് ലീഗില്‍ സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ ജേതാക്കളായി
കാസര്‍കോട്: (www.kasargodvartha.com 12.03.2019) കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗില്‍ സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ ജേതാക്കളായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ സി എ സ്റ്റേഡിയത്തില്‍ നടന്ന എ ഡിവിഷന്‍ ഫൈനലില്‍ മസ്ദ ചൂരിയെ നാല് വിക്കറ്റിനാണ് സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മസ്ദ ചൂരി 37.4 ഓവറില്‍ 177 ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ 33.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. യാസര്‍ അറഫാത്ത് (53), ജാഫര്‍ ജമാല്‍ (50) എന്നിവരുടെ അര്‍ധശതകവും മുഹമ്മദ് ആഷിഖ്, അന്‍ഫല്‍ എന്നിവരുടെ ബോളിംഗ് മികവുമാണ് സ്‌പോര്‍ട്ടിംഗിന് അനായാസ വിജയം സമ്മാനിച്ചത്. മുഹമ്മദ് ആഷിക് നാലും അന്‍ഫല്‍ മൂന്നും വിക്കറ്റുകള്‍ നേടി. മസ്ദയ്ക്ക് വേണ്ടി 44 റണ്‍സെടുത്ത സമീര്‍ പുഞ്ചിരി 25 റണ്‍സും രണ്ട് വിക്കറ്റും നേടിയ ബാബു ബാലു, ഇരട്ടവിക്കറ്റ് നേടിയ അല്‍ത്താഫ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ബാബു ബാലുവിനാണ് മാന്‍ ഓഫ് ദ സിരീസ്. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി ജാഫര്‍ ജമാലിനെയും മികച്ച ബോളറായി ബാബു ബാലുവിനെയും തെരഞ്ഞെടുത്തു. ഫൈനലിലെ മികച്ച കളിക്കാരനായി സ്‌പോര്‍ട്ടിംഗിന്റെ മുഹമ്മദ് ആഷിഖിനെ തെരഞ്ഞെടുത്തു.
എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, ജില്ലാ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍, കെ സി എ മെമ്പര്‍ ടി എം ഇക്ബാല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി നിയാസ്, അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലാം ചെര്‍ക്കള, മഹ് മൂദ് കുഞ്ഞി കാനം, അഫ്‌സല്‍ ഖാന്‍, അസീസ് പെരുമ്പള, സബ് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ പരവനടുക്കം, ഹമീദ് പടുവടുക്കം, ക്യൂറേറ്റര്‍ ലത്തീഫ് പെര്‍വാഡ്, സന്തോഷ്, മധു തലശ്ശേരി, നാസര്‍ ആലംപാടി, അന്‍സാര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Sports, Cricket, Kasaragod District Cricket League, Sporting Chattanchal, Sporting Chattanchal won

Powered by Info News For You

Comments
Post a Comment