ലോക്‌സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസിലെ മൂന്ന് നേതാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍; സാധ്യതാ പട്ടികയുമായി കെ പി സി സി പ്രസിഡന്റ് ഡെല്‍ഹിയിലേക്ക്
തിരുവനന്തപുരം: (www.kvartha.com 09.03.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസിലെ മൂന്ന് നേതാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍. സാധ്യതാ പട്ടികയുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഞായറാഴ്ച ഡെല്‍ഹിയിലേക്ക് തിരിക്കും.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരാണ് മത്സര രംഗത്തിറങ്ങുന്നതെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
Keywords: Lok Sabha elections 2019: Taken by surprise, Congress may field senior leaders, Thiruvananthapuram, News, Politics, Trending, Lok Sabha, Election, Oommen Chandy, V. M.Sudheeran, Mullappalli Ramachandran, Congress, Kerala.

നിര്‍ണായക തെരഞ്ഞെടുപ്പായതിനാല്‍ ജനപ്രിയ നേതാക്കളെ മത്സരിപ്പിച്ച് പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. ഈ മൂന്ന് നേതാക്കളും മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇവര്‍ സ്ഥാനാര്‍ത്ഥികളായാല്‍ കേരളത്തില്‍ മൊത്തത്തില്‍ അത് ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്.
കഴിഞ്ഞദിവസം കോഴിക്കോട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇവര്‍ മത്സരിക്കണമെന്ന് ഏതാണ്ട് ധാരണയിലെത്തിയതായും സൂചനയുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയുമായി കെ.പി.സി.സി പ്രസിഡന്റ് ഞായറാഴ്ച ഡെല്‍ഹിയില്‍ പോകുന്നുണ്ട്. മറ്റന്നാള്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ കേരളത്തിന്റെ പട്ടിക ചര്‍ച്ച ചെയ്യും. അതിനുമുമ്പ് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പട്ടിക സംബന്ധിച്ച് കൂടിയാലോചന നടത്തിയേക്കും.
വടകരയിലെ സിറ്റിംഗ് എം.പിയാണ് മുല്ലപ്പള്ളി. കെ.പി.സി.സി പ്രസിഡന്റായതോടെ മത്സരിക്കാന്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, വടകരയില്‍ മുല്ലപ്പള്ളിക്ക് വീണ്ടും ജയസാധ്യത പാര്‍ട്ടി വിലയിരുത്തുന്നു. മാത്രമല്ല, സി.പി.എമ്മില്‍ നിന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് മത്സരിക്കുന്നത്.
ജയരാജന്‍ എന്ന കരുത്തനായ നേതാവിനെ വിജയിപ്പിക്കാന്‍ സി.പി.എം സര്‍വ സന്നാഹങ്ങളോടെയാകും പ്രചാരണത്തിന് എത്തുക. അതിനാല്‍, മറ്റൊരു പരീക്ഷണത്തിന് മുതിരണ്ടെന്നും കൂടുതല്‍ റിസ്‌ക് എടുക്കണ്ട എന്നുമുള്ള തീരുമാനത്തിലാണ് സീറ്റ് നിലനിറുത്താന്‍ മുല്ലപ്പള്ളിയെ തന്നെ വീണ്ടും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
മുല്ലപ്പള്ളി മത്സരിച്ചാല്‍ ആര്‍.എം.പി ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ കൂടി ലഭിച്ചേക്കുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം ആലോചിച്ചിരുന്നത്.
ലോക്‌സഭയില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. മണ്ഡലം ഏതെന്ന് വ്യക്തമല്ലെങ്കിലും ഉറച്ച കോട്ടയായ വയനാടാകും ഒരുപക്ഷേ, പരിഗണിക്കപ്പെടുക. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഇടുക്കി നല്‍കി പകരം കോട്ടയത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം നേരത്തെ പരന്നിരുന്നു.
എന്നാല്‍, സീറ്റ് തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മാണി ഗ്രൂപ്പ്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഏറ്റവുമൊടുവില്‍ ഇടുക്കി വിട്ടുകൊടുത്ത് കോട്ടയം ഉമ്മന്‍ചാണ്ടിക്കായി കോണ്‍ഗ്രസ് ഏറ്റെടുത്തുകൂടായ്കയുമില്ല.
മത്സരിക്കാന്‍ ഇല്ലെന്ന് വി.എം.സുധീരനും നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും തൃശൂരില്‍ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. തൃശൂര്‍ സീറ്റ് തിരിച്ച് പിടിക്കാന്‍ സുധീരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ മൂന്ന് നേതാക്കളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനവും നിര്‍ണായകമാണ്.
മുതര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചന. ചാലക്കുടിയിലാകും അദ്ദേഹം മത്സരിക്കുക. പത്തനംതിട്ടയില്‍ പി.ജെ.കുര്യനെ പരിഗണിക്കുമെന്നും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിയുടെ സാധ്യത അടയും.
ഷാനിമോള്‍ ഉസ്മാനും അടൂര്‍പ്രകാശും ആലപ്പുഴയിലും ആറ്റിങ്ങലിലുമായി മത്സരിച്ചേക്കും. എം.എല്‍.എമാര്‍ മത്സരിക്കണ്ട എന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നാല്‍ ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് മത്സരിക്കാനാവില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കഴിഞ്ഞദിവസം കോഴിക്കോട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇവര്‍ മത്സരിക്കണമെന്ന് ഏതാണ്ട് ധാരണയിലെത്തിയതായും സൂചനയുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയുമായി കെ.പി.സി.സി പ്രസിഡന്റ് ഞായറാഴ്ച ഡെല്‍ഹിയില്‍ പോകുന്നുണ്ട്. മറ്റന്നാള്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ കേരളത്തിന്റെ പട്ടിക ചര്‍ച്ച ചെയ്യും. അതിനുമുമ്പ് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പട്ടിക സംബന്ധിച്ച് കൂടിയാലോചന നടത്തിയേക്കും.
വടകരയിലെ സിറ്റിംഗ് എം.പിയാണ് മുല്ലപ്പള്ളി. കെ.പി.സി.സി പ്രസിഡന്റായതോടെ മത്സരിക്കാന്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, വടകരയില്‍ മുല്ലപ്പള്ളിക്ക് വീണ്ടും ജയസാധ്യത പാര്‍ട്ടി വിലയിരുത്തുന്നു. മാത്രമല്ല, സി.പി.എമ്മില്‍ നിന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് മത്സരിക്കുന്നത്.
ജയരാജന്‍ എന്ന കരുത്തനായ നേതാവിനെ വിജയിപ്പിക്കാന്‍ സി.പി.എം സര്‍വ സന്നാഹങ്ങളോടെയാകും പ്രചാരണത്തിന് എത്തുക. അതിനാല്‍, മറ്റൊരു പരീക്ഷണത്തിന് മുതിരണ്ടെന്നും കൂടുതല്‍ റിസ്‌ക് എടുക്കണ്ട എന്നുമുള്ള തീരുമാനത്തിലാണ് സീറ്റ് നിലനിറുത്താന്‍ മുല്ലപ്പള്ളിയെ തന്നെ വീണ്ടും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
മുല്ലപ്പള്ളി മത്സരിച്ചാല്‍ ആര്‍.എം.പി ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ കൂടി ലഭിച്ചേക്കുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം ആലോചിച്ചിരുന്നത്.
ലോക്‌സഭയില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. മണ്ഡലം ഏതെന്ന് വ്യക്തമല്ലെങ്കിലും ഉറച്ച കോട്ടയായ വയനാടാകും ഒരുപക്ഷേ, പരിഗണിക്കപ്പെടുക. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഇടുക്കി നല്‍കി പകരം കോട്ടയത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം നേരത്തെ പരന്നിരുന്നു.
എന്നാല്‍, സീറ്റ് തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മാണി ഗ്രൂപ്പ്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഏറ്റവുമൊടുവില്‍ ഇടുക്കി വിട്ടുകൊടുത്ത് കോട്ടയം ഉമ്മന്‍ചാണ്ടിക്കായി കോണ്‍ഗ്രസ് ഏറ്റെടുത്തുകൂടായ്കയുമില്ല.
മത്സരിക്കാന്‍ ഇല്ലെന്ന് വി.എം.സുധീരനും നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും തൃശൂരില്‍ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. തൃശൂര്‍ സീറ്റ് തിരിച്ച് പിടിക്കാന്‍ സുധീരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ മൂന്ന് നേതാക്കളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനവും നിര്‍ണായകമാണ്.
മുതര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചന. ചാലക്കുടിയിലാകും അദ്ദേഹം മത്സരിക്കുക. പത്തനംതിട്ടയില്‍ പി.ജെ.കുര്യനെ പരിഗണിക്കുമെന്നും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിയുടെ സാധ്യത അടയും.
ഷാനിമോള്‍ ഉസ്മാനും അടൂര്‍പ്രകാശും ആലപ്പുഴയിലും ആറ്റിങ്ങലിലുമായി മത്സരിച്ചേക്കും. എം.എല്‍.എമാര്‍ മത്സരിക്കണ്ട എന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നാല്‍ ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് മത്സരിക്കാനാവില്ല.
Keywords: Lok Sabha elections 2019: Taken by surprise, Congress may field senior leaders, Thiruvananthapuram, News, Politics, Trending, Lok Sabha, Election, Oommen Chandy, V. M.Sudheeran, Mullappalli Ramachandran, Congress, Kerala.
Powered by Info News For You

Comments
Post a Comment