കാസര്‍കോട്ട് എല്‍ഡിഎഫിനെ തറപറ്റിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് വാര്‍ത്തയോട്; മുഖ്യ പ്രചരണവിഷയമാക്കുക സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം

കാസര്‍കോട്: (www.kasargodvartha.com 16.03.2019) കാസര്‍കോട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് വാക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുഖ്യ പ്രചരണവിഷയമാക്കുക സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍തന്നെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട്ടെത്തും. അതിന് മുമ്പ് കെ പി സി സി നേതൃത്വവുമായും മറ്റു നേതാക്കളുമായും സംസാരിക്കേണ്ടതുണ്ട്. കാസര്‍കോട് ഡി സി സി പ്രസിഡന്റിനെയും മറ്റു നേതാക്കളേയും ബന്ധപ്പെട്ടശേഷം കാസര്‍കോട്ടെത്തുന്ന തീയ്യതി അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Kasaragod, News, Trending, Top-Headlines, Congress, UDF, Election, Rajmohan Unnithan on Kasargod LS Seat

എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയെന്ന ചുമതലയാണ് തനിക്ക് പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുള്ളത്. അത് ഭംഗിയായി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയ-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും ഊന്നികൊണ്ടുള്ള പ്രചരണമായിരിക്കും പാര്‍ട്ടി നടത്തുക.

കാസര്‍കോട്ട് സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കും. നേരത്തെ ഐ രാമറൈയും കടന്നപ്പള്ളി രാമചന്ദ്രനും വിജയിച്ച സീറ്റാണ് കാസര്‍കോടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ള കാര്യങ്ങളെല്ലാം കാസര്‍കോട്ടെത്തിയശേഷം സംസാരിക്കമെന്ന് വ്യക്തമാക്കിയാണ് സംഭാഷണം അവസാനിപ്പിച്ചത്.

അഞ്ച് ദിവസം മുമ്പ് ഉണ്ണിത്താന്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ താന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും സുബ്ബയ്യ റൈക്കാണ് കൂടുതല്‍ സാധ്യതയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അതേകുറിച്ച് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ചിരിയില്‍ മറുപടി ഒതുക്കുകയായിരുന്നു. അപ്രിതീക്ഷിതമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Trending, Top-Headlines, Congress, UDF, Election, Rajmohan Unnithan on Kasargod LS Seat 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?