സ്വിച്ച് ബോര്‍ഡിനകത്ത് മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായ മധ്യവയസ്‌കന്‍ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവുമായി അറസ്റ്റിലായി
കുമ്പള: (www.kasargodvartha.com 18.03.2019) സ്വിച്ച് ബോര്‍ഡിനകത്ത് മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായ മധ്യവയസ്‌കന്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മദ്യവുമായി അറസ്റ്റിലായി. കുണ്ടങ്കാരടുക്കയിലെ അണ്ണി പ്രഭാകരനെ (48) യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 15 പാക്കറ്റ് മദ്യം പിടിച്ചെടുത്തു. വീട്ടിലെ സ്വിച്ച് ബോര്‍ഡിനകത്ത് 17 ലിറ്റര്‍ മദ്യം സൂക്ഷിച്ചതിന് കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ പിടിയിലായത്.
ഈ കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുപിന്നാലെയാണ് വീണ്ടും മദ്യവുമായി അറസ്റ്റിലായിരിക്കുന്നത്. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി. വിനയരാജ്, കെ.കെ. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Liquor, Top-Headlines, Kumbala, Man arrested with Liquor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Liquor, Top-Headlines, Kumbala, Man arrested with Liquor
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment