വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ; കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത് വസ്തുതാ വിരുദ്ധമെന്ന്
തിരുവനന്തപുരം:(www.kvartha.com 24/03/2019) വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത് വസ്തുതാ വിരുദ്ധമെന്നും അദ്ദേഹം തുറന്നടിച്ചു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചതായി തനിക്കറിയില്ലെന്നും പി സി ചാക്കോ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായല്ല നടന്നത്. ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതം വെക്കുകയായിരുന്നു. കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടി സ്ഥാനങ്ങളായാലും തെരഞ്ഞടപ്പ് സ്ഥാനാര്‍ത്ഥികളായാലും ഇത്തരത്തിലാണ് നടക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഗ്രൂപ്പ് സങ്കുചിത്വത്തമാണ്. ഗ്രൂപ്പ് താത്പര്യത്തിനപ്പുറം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ സംസ്ഥാനങ്ങള്‍ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന്റെ ഭാഗമായാണ്. പല സംസ്ഥാനങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ആദ്യത്തെ ക്ഷണം കര്‍ണാടകത്തില്‍ നിന്നായിരുന്നു. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നുണ്ടായി. അതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുണ്ടായാത്. എവിടെ മത്സരിക്കുമെന്ന് രാഹുലിന്റെ അഭിപ്രായം വരുന്നത് വരെ കാത്തിരിക്കാമെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Rahul Gandhi, Congress,PC Chacko on Rahul Gandhi's candidature in Wayanad

Powered by Info News For You

Comments
Post a Comment