സൂര്യാഘാതമേറ്റാല്‍ ഒരുകാരണവശാലും മരുന്നുകള്‍ കഴിക്കരുത്, പരിചരിക്കേണ്ടതെങ്ങിനെയെന്ന് വ്യക്തമാക്കി കേരള പോലീസ്
തിരുവനന്തപുരം: (www.kvartha.com 06.03.2019) കേരളത്തില്‍ വേനല്‍ കനത്തതോടെ സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സൂര്യതാപമേറ്റാല്‍ എങ്ങനെ പ്രഥമ ശുശ്രൂശ നല്‍കണമെന്ന അറിവില്ലായ്മയാണ് പലപ്പോഴും ഇത് അപകടങ്ങളിലെത്തിക്കുന്നത്. പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നുണ്ട്. സൂര്യതാപമേറ്റുള്ള അപകടങ്ങളും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൂര്യാഘാതമേറ്റാല്‍ പരിചരിക്കേണ്ടതെങ്ങിനെയെന്ന് വ്യക്തമാക്കി കേരള പോലീസും രംഗത്തെത്തി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൂര്യാഘാതം (Sunburn) മുന്‍കരുതല്‍ വേണം
സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. സൂര്യതാപത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് കനത്ത ചൂടിനെത്തുടര്‍ന്ന് ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നത്. പ്രായാധിക്യമുള്ളവരിലും വെയിലത്ത് ജോലിചെയ്യുന്നവരിലും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാകാം.
സൂര്യാഘാതം - ലക്ഷണങ്ങള്‍
വെയിലത്ത് ജോലി ചെയ്യുമ്പോള്‍ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികള്‍ കോച്ചിപ്പിടിച്ചു വേദന തോന്നുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണിത്. ഈയവസരത്തില്‍ ജോലി മതിയാക്കി വിശ്രമിക്കണം.
പ്രശ്‌നം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇവയാണ്. മനംപുരട്ടല്‍, ഓക്കാനം, ചര്‍ദ്ദി, ശരീരത്തിന്റെ ചൂട് പെട്ടെന്ന്കൂടുക, വിയര്‍ക്കാതിരിക്കുക, ചര്‍മ്മം ചുവന്നു ഉണങ്ങി വരളുക, തലചുറ്റി വീഴുക, ഓര്‍മ്മക്കേട്, ബോധക്ഷയം.
സൂര്യാഘാതം എങ്ങനെ തടയാം: തണലുള്ള സ്ഥലത്തു നില്‍ക്കുക. ധാരാളം വെള്ളം കുടിക്കുക, ഫലവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.
സൂര്യാഘാതം - പ്രഥമ ചികിത്സ:
എത്രയും വേഗം രോഗിയുടെ ശരീരം തണുപ്പിക്കുക. സാധിക്കുമെങ്കില്‍ രോഗിയെ തണുത്തവെള്ളത്തില്‍ കിടത്തുകയോ, നനഞ്ഞ തണുത്ത തുണികൊണ്ട് പൊതിയുകയോ, തണുത്തവെള്ളം, മഞ്ഞു കട്ട എന്നിവകൊണ്ട് തൊലിപ്പുറമേ ഉഴിയുകയോ ചെയ്യുക. ചുരുക്കത്തില്‍ ശരീരം തണുപ്പിക്കുക.രോഗിയുടെ ശരീരതാപം 101 ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയാല്‍, ഒരു തണുത്ത മുറിയില്‍ ഒരു വശത്തേക്ക് ചരിച്ച്, റിക്കവറി പൊസിഷനില്‍ (രോഗശമന രീതിയില്‍) അയാളെ കിടത്താം.ശരീരതാപം വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങിയാല്‍, തണുപ്പിക്കല്‍ പ്രക്രീയ ആവര്‍ത്തിക്കണം.രോഗിക്ക് കുടിക്കുവാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അല്‍പ്പം വെള്ളം നല്‍കാം.മരുന്നുകള്‍ ഒന്നും നല്‍കരുത്. വിദഗ്ദ്ധരുടെ സേവനം തേടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Police, News, Health, How to protect from sunburn

Powered by Info News For You

Comments
Post a Comment