സെക്യൂരിറ്റി ജീവനക്കാരനില്ലാത്ത എസ്ബിഐയുടെ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം, അന്വേഷണം ആരംഭിച്ചു
പോത്താനിക്കാട്:(www.kvartha.com 04/03/2019) എസ്ബിഐയുടെ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. എസ്ബിഐയുടെ പൈങ്ങോട്ടൂര്‍ ശാഖയോടനുബന്ധിച്ചുള്ള എടിഎം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മെഷീന്‍ നമ്പര്‍ ലോക്കായിരുന്നതിനാല്‍ കവര്‍ച്ച നടന്നില്ല.
സെക്യൂരിറ്റി ജീവനക്കാരില്ലാത്ത കൗണ്ടറാണിത്. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് അകത്തുകയറി സിസിടിവി ക്യാമറ മറച്ചശേഷം കൗണ്ടര്‍ കുത്തിത്തുറന്നത് പണം കവരാന്‍ ശ്രമിച്ചത്. രാത്രി 11.45നും പുലര്‍ച്ചെ 3.45നും ഇടയില്‍ ഇതുവഴി പോലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനുശേഷമാണ് കവര്‍ച്ചാശ്രമം നടന്നതെന്നാണ് വിവരം.
സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊര്‍ജിത അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം എത്തി ശാസ്ത്രീയ തെളിവെടുപ്പ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, SBI, ATM, Robbery, Investigates, Police, Robbery attempt in ATM counter

Powered by Info News For You

Comments
Post a Comment