മോദിയുടെ ഉദ്ഘാടന പരിപാടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നു
ന്യൂഡല്‍ഹി: (www.kvartha.com 05.03.2019) മോദിയുടെ ഉദ്ഘാടന പരിപാടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉദ്ഘാടനത്തിരക്കിലാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. സര്‍ക്കാരിന്റെ ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും അവസാനിച്ച് ഒമ്പതാം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് നീക്കമെന്നാണ് സൂചന.
കഴിഞ്ഞ തവണ 2014 മാര്‍ച്ച് അഞ്ചിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കുന്നത് മോദിയുടെ ഉദ്ഘാടന പരിപാടികള്‍ അവസാനിക്കാന്‍ വേണ്ടിയെന്നാണ് ആക്ഷേപം. കേന്ദ്രമന്ത്രിസഭായോഗം വ്യാഴാഴ്ച നടക്കുന്നതും പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമാകുന്നു.

കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച മോദിക്ക് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ഈ ആഴ്ച നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യാനുള്ളത്.
എട്ടിന് മീററ്റ് റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റമാണ് മോദി ഉദ്ഘാടനം ചെയ്യുന്ന അവസാന പദ്ധതി. ഈ പരിപാടിയും കഴിഞ്ഞ ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുള്ളൂ. ഏഴിന് കേന്ദ്രമന്ത്രിസഭാ യോഗവുമുണ്ട്. യോഗത്തില്‍ 13 റോസ്റ്റര്‍ വിഷയത്തില്‍ തീരുമാനം പുഃനപരിശോധിച്ചേക്കും.

മറ്റ് പ്രഖ്യാപനങ്ങളും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാല്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ല. അതിനാല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നാണ് മറ്റൊരു വിമര്‍ശനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Election declaration delayed for Modi's inauguration program by Commission, New Delhi, News, National, Politics, Prime Minister, Ministers, Lok Sabha, Election.
Keywords: Election declaration delayed for Modi's inauguration program by Commission, New Delhi, News, National, Politics, Prime Minister, Ministers, Lok Sabha, Election.
Powered by Info News For You

Comments
Post a Comment