പെരിയ ഇരട്ടക്കൊല: പൊട്ടക്കിണറ്റില്‍ നിന്നും പോലീസ് കണ്ടെടുത്ത ആയുധങ്ങള്‍ വ്യാജം, രക്തക്കറ പുരണ്ടതെങ്ങനെ?

കാസര്‍കോട്: (www.kasargodvartha.com 13.03.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെടുത്ത തുരുമ്പിച്ച വാളും ആയുധങ്ങളും വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ ദേഹത്തുണ്ടായിരുന്ന മുറിവുകള്‍ കണ്ടെടുത്ത ആയുധങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഈ ആയുധങ്ങളില്‍ എങ്ങനെ, എവിടെ നിന്ന് രക്തക്കറയുണ്ടായതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഫെബ്രുവരി 20ന് മുഖ്യപ്രതി പീതാംബരനൊപ്പം എത്തിയാണ് പോലീസ് പൊട്ടക്കിണറ്റില്‍ നിന്നും തുരുമ്പെടുത്ത വാളും ഇരുമ്പ് റോഡുകളും കണ്ടെടുത്തത്. ഈ വാള്‍ കൊണ്ട് കൃത്യം നടത്താന്‍ സാധിക്കില്ലെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുകയും ഏതാനും വാളുകളും കണ്ടെടുത്തിരുന്നു. കനം കൂടിയ മൂര്‍ച്ചയേറിയ വാളുകളാണ് രണ്ടംഘട്ടമായി ക്രൈംബ്രാഞ്ച് അന്വേഷണം സംഘം കണ്ടെടുത്തത്.

ഈ ആയുധങ്ങള്‍ കൊണ്ട് മരണകാരണമാകുന്ന ആഴത്തിലുള്ള മുറിവുകളുണ്ടാക്കാനാകുമെന്ന് പോലീസ് സര്‍ജന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, Trending, Periya double murder; found weapons is fake: Forensic report
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?