കറുത്തവനെന്ന് അധിക്ഷേപിച്ച പീതാംബരക്കുറുപ്പിന് മറുപടിയുമായി എം എം മണി; കുറുപ്പിന് ബ്ലാക്ക് പണ്ടേ ഇഷ്ടമല്ല, ബാക്ക് ആണ് പഥ്യമെന്ന് മണി
തിരുവനന്തപുരം: (www.kvartha.com 26.03.2019) കറുത്തവനെന്ന് അധിക്ഷേപിച്ച പീതാംബരക്കുറുപ്പിന് മുട്ടന്‍ മറുപടിയുമായി മന്ത്രി എം എം മണി. കുറുപ്പിന് ബ്ലാക്ക് പണ്ടേ ഇഷ്ടമല്ല, ബാക്ക് ആണ് പഥ്യമെന്ന് മണി പരിഹസിച്ചു. കറുത്തതിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പിന് അതേ ഭാഷയില്‍ മറുപടി കൊടുത്താണ് എം എം മണി രംഗത്തെത്തിയത്.
പ്രളയത്തിനു കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം. നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇതിനു പിന്നാലെയാണ് മന്ത്രി മണി മറുപടിയുമായി രംഗത്തെത്തിയത്.
ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ, നെടുമങ്ങാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു പീതാംബരക്കുറുപ്പിന്റെ വര്‍ണവിവേചന പരിഹാസം. മുന്‍ കെ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണനടക്കം വേദിയിലുണ്ടായിരുന്നു.
2013ല്‍ എംപിയായിരിക്കെ പൊതുവേദിയില്‍ നടി ശ്വേത മേനോനെ അനുവാദമില്ലാതെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും തോളില്‍ ഉരക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. അന്ന് നടി പരാതി നല്‍കിയെങ്കിലും കുറുപ്പ് പരസ്യമായി മാപ്പ് പറഞ്ഞതോടെ പിന്‍വലിക്കുകയായിരുന്നു.
Keywords: Kerala, Thiruvananthapuram, News, Minister, Politics, MM Mani against Peethambarakkurupp

Powered by Info News For You

Comments
Post a Comment