സ്‌കൂളില്‍ എത്താല്‍ കഴിയാത്ത ഭിന്ന ശേഷിക്കാരായ കുട്ടികളെ തേടി ചങ്ങാതിക്കൂട്ടം; കാശിനാഥിന് കളിക്കോപ്പും പഠനോപകരണങ്ങളുമായി കൂട്ടുകാരെത്തി
തിരുവനന്തപുരം: (www.kvartha.com 03.03.2019) പൊതു വിദ്യാഭ്യാസ രംഗം ഹൈടെക്കായി മാറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ചങ്ങാതിക്കൂട്ടം സൂപ്പര്‍ ഹിറ്റിലേക്ക്. നവ കേരളം ഭിന്നശേഷി സൗഹൃദം എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം നോര്‍ത്ത് യു ആര്‍ സി നടപ്പാക്കിയ ചങ്ങാതിക്കൂട്ടം പദ്ധതിയാണ് ശാരീരിക അവശത കാരണം സ്‌കൂളിലെത്തി പഠിക്കാന്‍ കഴിയാത്ത കുട്ടികളുടെ ക്ഷേമവും ഉറപ്പ് വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ശാരീരിക പരിമിതികളാല്‍ സ്‌ക്കൂളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികളെ കണ്ടത്തി അവര്‍ക്ക് ജീവിതത്തിന്റെ പ്രതീക്ഷയും പഠനാനുഭവങ്ങളും പകര്‍ന്ന് നല്‍കുകയാണ് ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ലക്ഷ്യം. ഗുണപരമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. എന്നാല്‍ ശാരീരികമോ മാനസികമോ ആയ പരിമിതികളാല്‍ സ്‌കൂളിലേക്ക് എത്തിപ്പെടാന്‍ ആകാത്ത ഒരു വിഭാഗം കുട്ടികളും സമൂഹത്തിലുണ്ടെന്ന തിരിച്ചറിവാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതിനായി നോര്‍ത്ത് ബി ആര്‍സി ലക്ഷ്യമിടുന്നത്.

സാമൂഹ്യവും മാനസികവുമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളുടെ വീടുകളിലേക്ക് ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നിന്ന് പുസ്തകങ്ങളും കളി കോപ്പുമായി സമപ്രായക്കാരായ കുട്ടികള്‍ ചെല്ലുന്ന നൂതന പദ്ധതിയാണ് ചങ്ങാതിക്കൂട്ടം.
ഇതോടെ ആവശതയാല്‍ ഒറ്റപ്പെടുന്ന കുട്ടിക്ക് പോലും കൂടുതല്‍ ആനന്ദവും സന്തോഷവും പഠനവും ലഭിക്കുന്നു. ഇതിന്റെ ഭാഗമായി നോര്‍ത്ത് ഉപജില്ലയിലെ വട്ടിയൂര്‍ക്കാവ് ജിഎല്‍പിഎസില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാശിനാഥിന്റെ വീടാണ് അധ്യാപകരും സഹപാഠികളും പിടിഎ അംഗങ്ങളും സന്ദര്‍ശിച്ചത്. എച്ച്എം കാര്‍ത്തിക സോമന്‍, എസ്എംസി ചെയര്‍മാന്‍ സെയ്യദ് അലി, റിസോഴ്‌സ് അധ്യാപിക സബിത, എംപിടിഎ പ്രസിഡന്റ് സജീന, എംപിടിഎ അംഗം ഷക്കീല, എസ്എംസി അംഗം ശാലിനി, സ്‌ക്കൂളിലെ അധ്യാപികമാരായ ഹേമലത എസ്, റസിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Changathikootam helps disabled students, Thiruvananthapuram, News, Kerala, Education, Students, school, Study.

Powered by Info News For You
Comments
Post a Comment