പിറന്ന മണ്ണില്‍ സ്‌നേഹം വിതച്ച് ,വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും മരിക്കുവോളം മാറോടണച്ച പ്രിയ സഹോദരാ... മറക്കില്ലൊരിക്കലും; കൃപേഷിനൊപ്പമുണ്ടായ നിമിഷങ്ങളെ വൈകാരികമായി ഓര്‍മിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: (www.kvartha.com 08.03.2019) പിറന്ന മണ്ണില്‍ സ്‌നേഹം വിതച്ച് ,വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും മരിക്കുവോളം മാറോടണച്ച പ്രിയ സഹോദരാ കൃപേഷേ, തന്നിലെ ജീവന്റെ കണികകള്‍ അറ്റുപോകും വരെ നിന്റെ ഓര്‍മകള്‍ ഒളിമങ്ങാതെ നില നില്‍ക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വികാര നിര്‍ഭരമായി.
പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിനൊപ്പം മുമ്പ് ഒരു പരിപാടിക്കെത്തിയപ്പോള്‍ എടുത്ത ഫോട്ടോ അനുസ്മരിച്ചുകൊണ്ടാണ് ഡീന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി മൂവര്‍ണക്കൊടിയേന്തി നാടിന്റെ നന്മയ്‌ക്കൊപ്പം നിന്ന കൃപേഷിന്റേയും ശരത് ലാലിന്റേയും ചിതാഭസ്മം ഏറ്റുവാങ്ങി തിരുവനന്തപുരത്ത് നിമഞ്ജനത്തിനായി കൊണ്ടുവന്ന നിമിഷങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണെന്ന് ഡീന്‍ പറയുന്നു.
ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;
പിറന്ന മണ്ണില്‍ സ്‌നേഹം വിതച്ച് ,വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും മരിക്കുവോളം മാറോടണച്ച പ്രിയ സഹോദരാ കൃപേഷ്, എന്നിലെ ജീവന്റെ കണികകള്‍ അറ്റുപോകും വരെ നിന്റെ ഓര്‍മ്മകള്‍ ഒളിമങ്ങാത്തെ നില നില്‍ക്കും.
നിന്റെയും ശരത്തിന്റെയും ചിതാഭസ്മങ്ങള്‍ ഏറ്റുവാങ്ങി ധീര സ്മൃതിയാത്രയില്‍ വിങ്ങിയ മനസ്സുമായ് മുന്‍പോട്ട് നീങ്ങിയ വേളയില്‍ നിയതിയുടെ നിയോഗം പോലെ സഹപ്രവര്‍ത്തകനായ സാജിദ് മവ്വല്‍ തന്റെ ഫോണില്‍ ഒരു ചിത്രം കാണിക്കുകയുണ്ടായി.
ആ ചിത്രത്തില്‍ എന്റെയൊപ്പം ഊര്‍ജ്ജസ്വലനായ് താന്‍ ഭാഗമായ പ്രസ്ഥാനത്തില്‍ അഭിമാനം കൊള്ളുന്ന, ആത്മവിശ്വാസത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കൃപേഷിനെ തന്റെ സുഹൃത്ത് ജനാര്‍ദനനോടൊപ്പം കാണാന്‍ കഴിഞ്ഞു.
വൈദ്യുതി പ്രഹരം ഏറ്റ പോലെ ഞാന്‍ തിരിച്ചറിഞ്ഞു, കൃപേഷും ഞാനും ചില നിമിഷങ്ങള്‍ അടുത്തു നിന്നിരുന്നു . ഇല്ലായ്മകളോട് പടവെട്ടി, ജീവിതത്തിലെ ഓരോ നിമിഷവും നാടിന്റെ നന്മയ്ക്ക് വേണ്ടി, കൈയ്യില്‍ ഏന്തിയ മൂവര്‍ണ്ണ പതാകക്കായ് ജീവിച്ച സഹോദങ്ങളെ മറക്കിലൊരിക്കലും ..

കൃപേഷ്, നീയൊപ്പം നിന്ന് ചിത്രമെടുത്ത് ഹസ്തദാനം നല്‍കി പിരിഞ്ഞ ദിനം മറവിയുടെ താളുകളില്‍ അടയ്ക്കാനല്ല, ജീവിക്കാനുള്ള നിന്റെ മൗലീക അവകാശത്തെ കൊത്തിയെറിഞ്ഞ കാപാലികര്‍ക്കെതിരെ പോരാടാനുള്ള വീര്യമായ് ഞാന്‍ കാത്തു സൂക്ഷിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Deen Kuriakose Facebook post about Kripesh, Thiruvananthapuram, News, Politics, Murder, Facebook, Post, Kerala.

Powered by Info News For You

Comments
Post a Comment