ജലീലിനെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലോ? പോലീസിന്റെ വാദം സംശയനിഴലിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍, മരിച്ചത് തലയ്ക്കു വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

കോഴിക്കോട്: (www.kvartha.com 08.03.2019) മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റമുട്ടിലിലാണെന്ന പോലീസ് വാദം സംശയനിഴിലിലാകുന്നു. വ്യാജ ഏറ്റമുട്ടലെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ആദ്യം വെടിയുതിര്‍ത്തത് പോലീസാണെന്നും മാവോയിസ്റ്റുകളെത്തിയ വിവരം പോലീസിനെ അറിയിച്ചിട്ടില്ലെന്നുമാണ് റിസോര്‍ട്ട് ജീവനക്കാര്‍ മൊഴി നല്‍കിയത്.

അതിനിടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. തലയ്ക്കു വെടിയേറ്റാണ് ജലീല്‍ മരിച്ചതെന്നാണ് റിപോര്‍ട്ട്. ജലീലിന്റെ ശരീരത്തില്‍ മൂന്നു വെടിയാണേറ്റത്. തലയ്ക്കു പിന്നിലും തുടയിലും നടുവിനുമാണ് വെടിയേറ്റത്. ഇതില്‍ തലയ്ക്കു പിന്നിലേറ്റ വെടിയാണ് മരണകാരണമായത്. ഈ വെടിയുണ്ട ശരീരം തുളച്ച് പുറത്തുപോയിരുന്നു.

Maoist leader CP Jaleel's murder: Is it fake encounter?, Kozhikode, News, Police, Murder, Report, Death

പത്തുപേര്‍ക്കുള്ള ഭക്ഷണവും 50,000 രൂപയും മാത്രമാണ് മാവോയിസ്റ്റ് സംഘം ആവശ്യപ്പെട്ടത്. അവര്‍ മാന്യമായാണ് പെരുമാറിയതെന്നും വിനോദസഞ്ചാരികള്‍ എത്തിയപ്പോള്‍ ഇവര്‍ കൗണ്ടറില്‍ നിന്നു മാറിനിന്നെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maoist leader CP Jaleel's murder: Is it fake encounter?, Kozhikode, News, Police, Murder, Report, Death.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?