സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താത്തതില്‍ ബി ജെ പിയിലെ അണികള്‍ക്കിടയില്‍ പൊട്ടിത്തെറി; ശബരിമല വിഷയം അനുകൂലമായി ഉണ്ടായിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: (www.kvartha.com 19.03.2019) മറ്റു പാര്‍ട്ടികളൊക്കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും അവസാന നിമിഷവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താത്തതില്‍ ബി ജെ പിയിലെ അണികള്‍ക്കിടയില്‍ പൊട്ടിത്തെറി. ശബരിമല വിഷയം പോലുള്ള നിരവധി കാര്യങ്ങള്‍ അനുകൂലമായി ഉണ്ടായിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
അതിനിടെ സ്ഥാനാര്‍ത്ഥികളെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത് ഗുണകരമാകില്ലെന്ന നിലപാടാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റേത്. സ്ഥാനാര്‍ത്ഥികളെ ആദ്യമേ തന്നെ പ്രഖ്യാപിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ കഴിയുമായിരുന്ന അവസരം നഷ്ടമാക്കിയെന്നും ആര്‍.എസ്.എസിന് ആക്ഷേപമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു. കുറച്ചൊക്കെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായെങ്കിലും ഇടതുസ്ഥാനാര്‍ത്ഥികളെ കട്ടയ്ക്ക് നേരിടാന്‍ പറ്റുന്നവരെയാണ് യു.ഡി.എഫും രംഗത്തെത്തിച്ചത്. എന്നാല്‍ ഈ അവസാന നിമിഷവും ഒരൊറ്റ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.
ശബരിമല വിഷയം കേരളത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയതോടെയാണ് തിരിഞ്ഞുനോക്കാന്‍ ആളില്ലാതിരുന്ന പത്തനംതിട്ട ബി.ജെ.പി നേതാക്കളുടെ കണ്ണിലുടക്കിയത്. പാര്‍ട്ടിക്ക് തീരെ സാധ്യതയില്ലാതിരുന്ന പത്തനംതിട്ട ഇത്തവണ തങ്ങളെ തുണയ്ക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
Keywords: Hard bargaining delays BJP's candidate list, Thiruvananthapuram, News, Religion, Sabarimala Temple, Sabarimala, Politics, BJP, Lok Sabha, Election, Trending.

എന്നാല്‍ പത്തനംതിട്ട സീറ്റിന് വേണ്ടി നേതാക്കന്മാര്‍ തമ്മിലടിക്കുന്നത് ശബരിമല വിഷയത്തിലൂടെ ഉണ്ടാക്കാമായിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന് ആര്‍.എസ്.എസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. അധികാര മോഹികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ആക്ഷേപമുണ്ട്.
അതേസമയം, പത്തനംതിട്ട സീറ്റിനായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ചേരും. സംസ്ഥാനം കൈമാറിയ പട്ടികയില്‍ അന്തിമ തീരുമാനം യോഗമെടുക്കുമെന്നും പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ടുതന്നെ ഉണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ താന്‍ ഗോദയിലിറങ്ങിയാല്‍ ബി ജെ പിക്ക് കൂടുതല്‍ വോട്ടുപിടിക്കാമെന്ന ധാരണയില്‍ പദവി രാജിവെച്ച് മത്സരത്തിനിറങ്ങിയിരിക്കയാണ്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന സീറ്റ് തന്നെ കൊടുക്കുകയും ചെയ്തു. തിരുവനന്തപുരത്താണ് കുമ്മനം മത്സരിക്കുന്നത്. ശശി തരൂരാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ബി.ഡി.ജെ.എസിന് തൃശൂരും നല്‍കി.
ഇതോടെയാണ് ബി.ജെ.പി വിജയസാധ്യത കല്പിക്കുന്ന പത്തനംതിട്ടയെ ചൊല്ലി തര്‍ക്കമുണ്ടായത്. തൃശൂര്‍ സീറ്റില്‍ മത്സരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കണ്ണന്താനത്തെ കൊല്ലത്തും കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കനെ എറണാകുളത്തുമാണ് പരിഗണിക്കുന്നത്. തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
കോട്ടയം കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ പട്ടികയിലില്ലെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അതേസമയം, പത്തനംതിട്ട സീറ്റിനായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ചേരും. സംസ്ഥാനം കൈമാറിയ പട്ടികയില്‍ അന്തിമ തീരുമാനം യോഗമെടുക്കുമെന്നും പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ടുതന്നെ ഉണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ താന്‍ ഗോദയിലിറങ്ങിയാല്‍ ബി ജെ പിക്ക് കൂടുതല്‍ വോട്ടുപിടിക്കാമെന്ന ധാരണയില്‍ പദവി രാജിവെച്ച് മത്സരത്തിനിറങ്ങിയിരിക്കയാണ്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന സീറ്റ് തന്നെ കൊടുക്കുകയും ചെയ്തു. തിരുവനന്തപുരത്താണ് കുമ്മനം മത്സരിക്കുന്നത്. ശശി തരൂരാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ബി.ഡി.ജെ.എസിന് തൃശൂരും നല്‍കി.
ഇതോടെയാണ് ബി.ജെ.പി വിജയസാധ്യത കല്പിക്കുന്ന പത്തനംതിട്ടയെ ചൊല്ലി തര്‍ക്കമുണ്ടായത്. തൃശൂര്‍ സീറ്റില്‍ മത്സരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കണ്ണന്താനത്തെ കൊല്ലത്തും കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കനെ എറണാകുളത്തുമാണ് പരിഗണിക്കുന്നത്. തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
കോട്ടയം കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ പട്ടികയിലില്ലെന്നാണ് സൂചന.
Keywords: Hard bargaining delays BJP's candidate list, Thiruvananthapuram, News, Religion, Sabarimala Temple, Sabarimala, Politics, BJP, Lok Sabha, Election, Trending.
Powered by Info News For You

Comments
Post a Comment