കനത്ത ചൂട്; വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുത്

ആലപ്പുഴ: (www.kvartha.com 16.03.2019) അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചില സ്ഥലങ്ങളില്‍ നിന്നും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാറും മറ്റും വെയിലത്ത് പാര്‍ക്കുചെയ്യുകയാണെങ്കില്‍ കുട്ടികളെ തനിച്ചാക്കി ലോക്ക് ചെയ്ത് പോകരുത്. ഇത്തരം ചെറിയ കാര്യങ്ങള്‍ വരെ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളം കുടിക്കുക. ദാഹംതോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും രണ്ട്-നാല് ഗ്ലാസ് വെളളം കുടിക്കുക. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവും കുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറി നില്‍ക്കുകയും വെളളം കുടിയ്ക്കുകയും ചെയ്യുക.

Everything you need to know about sunburn, Alappuzha, News, Kerala, Health, Report, Car, Children, Treatment, Doctor

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. മദ്യപാനവും, ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ എന്നിവയും ഒഴിവാക്കുക.

സൂര്യാഘാതത്തില്‍ സംശയംതോന്നിയാല്‍ ചെയ്യേണ്ടത്

ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, തണുത്ത വെളളംകൊണ്ട് ശരീരംതുടയ്ക്കുക, വീശുക, ഫാന്‍, എസി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെളളം കുടിയ്ക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നിവ ശ്രദ്ധിക്കണം.

Keywords: Everything you need to know about sunburn, Alappuzha, News, Kerala, Health, Report, Car, Children, Treatment, Doctor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?