നിയമത്തെ വെല്ലുവിളിച്ച് തടി വ്യാപാരികള്‍; പൊതുനിരത്തില്‍ തടിയിറക്കരുതെന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡിനു താഴെ തടിയിറക്കി
പാലാ: (www.kvartha.com 03.03.2019)
പൊതുനിരത്തില്‍ തടിയിറക്കരുതെന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡിനു താഴെ തടിയിറക്കി നിയമത്തെ വെല്ലുവിളിക്കുന്നു. കൊച്ചിടപ്പാടി ജംഗ്ഷനു സമീപം പഴയ റോഡിലാണ് പൊതുനിരത്തില്‍ തടിയിറക്കി കച്ചവടക്കാര്‍ നിയമത്തെ വെല്ലുവിളിച്ചത്.
ഈ ഭാഗത്ത് ഈരാറ്റുപേട്ടയുള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും തടികള്‍ വാങ്ങിക്കൊണ്ടു ഇവിടെ ഇറക്കുകയും ഇവിടെനിന്നും മറ്റു ഭാഗങ്ങളിലേയ്ക്കു കൊണ്ടു പോകുകയും ചെയ്യുന്നത് പതിവായിരുന്നു. സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡില്‍ അപകടകരമായ രീതിയിലാണ് തടികള്‍ തള്ളി ഇറക്കിയിരുന്നത്. ഇതു മൂലം റോഡും തകരാന്‍ ഇടയായിരുന്നു.

ഇതേ തുടര്‍ന്നു നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ തടിയിറക്കുന്നത് തടഞ്ഞു കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ഇവിടെ വീണ്ടും തടി ഇറക്കിയതിനെതിരെ നടപടി സ്വീകരിക്കണമെന്നും തടികള്‍ കണ്ടുകെട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേസമയം കൊച്ചിടപ്പാടിയില്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ച സോഡിയം വേപ്പര്‍ ലാമ്പ് സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തതിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Timber dumping at road side in Pala, Kottayam, News, Kerala, Law, Road, Complaint.

Powered by Info News For You

Comments
Post a Comment