'ഇതില്‍ ആരാണ് ഞാന്‍': പി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രചാരണം നടത്തുന്നവരെ ട്രോളി സലീം കുമാര്‍


(www.evisionnews.co) ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പല പ്രമുഖ വ്യക്തികളുടെയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുണ്ടെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റുകളും കാര്‍ഡുകളും രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ 'പിന്തുണ' കൊടുത്ത വ്യക്തികള്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല.

ഇത്തരം പ്രചരണത്തെ പൊളിച്ചടുക്കി നടന്‍ സലിം കുമാറാണ് രംഗത്തുവന്നത്. സി.പി.എമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും വടകര മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുമായ പി. ജയരാജന് പിന്തുണനല്‍കി സലിം കുമാര്‍ രംഗത്തെത്തിയെന്ന് രീതിയില്‍ 'പേരാളി ഷാജി'യാണ് പോസ്റ്റര്‍ കാര്‍ഡ് ഇറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും മറുപടി കാര്‍ഡ് ഇറക്കിയിട്ടുണ്ട്. ഈ രണ്ടുപോസ്റ്റും ഷെയര്‍ ചെയ്താണ് സലിം കുമാര്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെയും ട്രോളിയത്. 'എന്റെ ചോദ്യം ഇതാണ് ഇതില്‍ ആരാണ് ഞാന്‍' എന്നാണ് അദേഹം ചോദ്യം ഉന്നയിച്ചിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?