ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധത്തിന്റെ ആരവമുയര്‍ത്തി സമസ്ത പ്രക്ഷോഭ സമ്മേളനം

കോഴിക്കോട്: (www.kvartha.com 10.03.2019) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമസ്ത സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമരം ലക്ഷ്യം കാണുന്നത് വരെ സന്ധിയില്ല പോരാട്ടം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒമ്പത് വര്‍ഷമായിട്ടും കേസില്‍ നീതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി സമസ്തയും പോഷക ഘടകങ്ങളും കുടുംബവും നിരന്തര സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തിവരികയാണെന്നും നീതി ലഭിക്കും വരെ അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സമരപ്രഖ്യാപനം നടത്തി. മലയാളി മുസ്‌ലിംകളിലെ മഹാഭൂരിപക്ഷം അണിനിരന്ന ഒരു പ്രസ്ഥാനത്തിന്റെ സമുന്നതനായ പണ്ഡിതന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ഒമ്പത് വര്‍ഷമായിട്ടും കഴിഞ്ഞില്ലെന്നത് നമ്മുടെ നിയമ സംവിധാനത്തിന് അപമാനകരമാണന്ന് അദ്ദേഹം പറഞ്ഞു.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, മുക്കം ഉമര്‍ ഫൈസി, എം എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ വി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ എ റഹ് മാന്‍ ഫൈസി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി സംബന്ധിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം കെ രാഘവന്‍ എംപി, എളമരം കരീം എംപി, ഡോ. ഡി സുരേന്ദ്രനാഥ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Keywords: News, Kerala, Kozhikode, Samastha, Protest, Qazi death, Chembirikka Qazi, CM Abdulla Moulavi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?