കോണ്‍ഗ്രസുമായി സഖ്യമില്ല; ആം ആദ്മി ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 02.03.2019) ഡല്‍ഹിയില്‍ ആം ആദ്മി കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് ഏതാണ്ടുറപ്പായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആറു സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് മഹാസഖ്യ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചത്.

ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷി മര്‍ലിന, സൗത്ത് ഡല്‍ഹിയില്‍ രാഘവ് ഛദ്ദ, ചാന്ദ്‌നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില് ദിലീപ് പാണ്ഡേ, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഗഗന്‍ സിംഗ്, ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബ്രജേഷ് ഗോയല്‍ എന്നിവരെയാണ് എഎപി കളത്തിലിറക്കുന്നത്. ശേഷിക്കുന്ന ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് പിന്നീട് പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന എഎപി നേതാവ് ഗോപാല്‍ റായ് അറിയിച്ചു.

AAP Declares Candidates For 6 Seats In Delhi, Says No Alliance With Congress, New Delhi, News, National, Politics, Congress, Lok Sabha, Election, BJP

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ ബിജെപിയാണു വിജയിച്ചത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ സീറ്റുകള്‍ ബിജെപിയില്‍ നിന്നു പിടിച്ചെടുക്കാന്‍ കഴിയുമെന്ന് എഎപി നേതൃത്വം പ്രതീക്ഷിക്കുന്നു.

മഹാസഖ്യം രൂപീകരിക്കാത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധിക്കു നേരെ ഗോപാല്‍ റായ് വിമര്‍ശനമുന്നയിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിതിനും രാഹുല്‍ ഗാന്ധിക്കും സഖ്യത്തില്‍ താത്പര്യമില്ലെന്നും എഎപി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AAP Declares Candidates For 6 Seats In Delhi, Says No Alliance With Congress, New Delhi, News, National, Politics, Congress, Lok Sabha, Election, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?