ബംഗളൂരുവില്‍ പോയി ഒരാഴ്ചക്കു ശേഷം തിരിച്ചുവന്ന ഗൃഹനാഥന്‍ ഞെട്ടി; വീട്ടിലെ എല്ലാ സാധനങ്ങളും മോഷണം പോയി!

മംഗളൂരു: (www.kasargodvartha.com 06.03.2019) ബംഗളൂരുവില്‍ പോയി ഒരാഴ്ചക്കു ശേഷം തിരിച്ചുവന്ന ഗൃഹനാഥന്‍ ഞെട്ടി. വീട്ടിലെ എല്ലാ സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. മോര്‍ഗന്‍സ് ഗേറ്റിലെ ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗില്‍ബര്‍ട്ട് ഒരാഴ്ചയോളം ബംഗളൂരുവില്‍ പോയിരുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.

തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 30,000 രൂപയും 35,000 രൂപ വിലവരുന്ന വസ്ത്രങ്ങളടങ്ങിയ രണ്ട് പെട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും മോഷണം പോയി. ഗില്‍ബര്‍ട്ടിന്റെ പരാതിയില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Robbery, Robbery in house at Morgans gate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?