മന്ത്രിയുടെ ജില്ലയില്‍ റവന്യൂ വകുപ്പില്‍ ആളില്ലാകസേരകള്‍; പനയാല്‍ വില്ലേജ് ഓഫീസില്‍ ഒരു ദിവസം ജീവനക്കാരന്‍ മാത്രം, മറ്റൊരു ദിവസം വില്ലേജ് ഓഫീസര്‍ മാത്രം; ജനം വലയുന്നു

പനയാല്‍: (www.kasargodvartha.com 19.03.2019) റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ സ്വന്തം റവന്യൂ വകുപ്പില്‍ ആളില്ലാകസേരകള്‍. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരന്തളത്ത് വില്ലേജ് ഓഫീസില്‍ ഓഫീസരില്ലാത്ത വിവരം പുറത്തുവന്നതിനു പിന്നാലെ പനയാല്‍ വില്ലേജ് ഓഫീസിലും മതിയായ ജീവനക്കാരില്ലെന്ന വിവരം പുറത്തുവന്നു. മിക്കപ്പോഴും പനയാല്‍ വില്ലേജ് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് ആളില്ലാ കസേരകള്‍ കണ്ട് തിരിച്ച് പോകേണ്ട ഗതികേടാണ്.

ചൊവ്വാഴ്ച രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തിയ അമ്പതിലേറെ പേര്‍ എന്നത്തേയും പോലെ നിരാശരായി മടങ്ങുകയായിരുന്നു. രാവിലെ 11 മണിവരെ വില്ലേജ് ഓഫീസര്‍ മാത്രമാണ് ജോലിക്കെത്തിയത്. തിങ്കളാഴ്ച വില്ലേജ് ഓഫീസര്‍ ഉണ്ടായിരുന്നില്ല. പകരം ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നികുതി അടക്കാനും മറ്റുമായി എത്തിയ ആളുകളുടെ വാഹനനിര വില്ലേജ് ഓഫീസിനും മുന്നില്‍ ഉണ്ടായിരുന്നു. മിക്കദിവസങ്ങളിലും പനയാല്‍ വില്ലേജ് ഓഫീസിന്റെ അവസ്ഥ ഇങ്ങനെയാണ്. ക്ഷേമപെന്‍ഷനുകള്‍, ബാങ്ക് വായ്പ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടി നിരവധി പാവപ്പെട്ട ആളുകളാണ് ഇവിടെയെത്തി നിരാശയോടെ മടങ്ങേണ്ടി വരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Village Office, Revenue Minister, Top-Headlines, No officers in Panayal village office
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?