കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു, ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്, രക്ഷകരായത് യുവാക്കള്‍
തളങ്കര: (www.kasargodvartha.com 08.03.2019) കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തളങ്കര തെരുവത്താണ് അപകടമുണ്ടായത്. പെട്ടെന്നു തന്നെ ട്രാന്‍സ്‌ഫോര്‍മര്‍ തീപിടിച്ച് കത്തുകയായിരുന്നു. ഇതോടെ ലൈന്‍ റോഡിലേക്ക് പൊട്ടിവീണു. സമീപത്തുണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തി മണലുപയോഗിച്ച് തീപടരുന്നത് തടഞ്ഞു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് അപകടം ഒഴിവാക്കിയത്. ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തില്‍ പടര്‍ന്നു പിടിച്ച കാട് മൂലം ട്രാന്‍സ്‌ഫോര്‍മറില്‍ സ്പാര്‍ക്ക് ഉണ്ടാവുകയും മരത്തിന് സമീപത്തെ കാടുകള്‍ പൂര്‍ണമായും കത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Transformer, Transformer burned in Theruvath
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thalangara, Transformer, Transformer burned in Theruvath
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment