കൊല്ലം ഇടതുമുന്നണി നേടുമെന്ന് എല്‍ഡിഎഫ്; ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമില്ലെന്ന് യുഡിഎഫ്
കൊല്ലം: (www.kvartha.com 28.03.2019) ഇടതുമുന്നണിക്ക് കൊല്ലം മണ്ഡലത്തില്‍ അന്‍പത്തൊന്നു ശതമാനം വോട്ടുവിഹിതമുണ്ടെന്നും വിജയം സുനിശ്ചിതമെന്നും സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണുന്നുവെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ജനം വിലയിരുത്തുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലല്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍. പൗരാവകാശത്തെയും വിശ്വാസപ്രമാണങ്ങളെയും തകര്‍ക്കാന്‍ സര്‍ക്കാര്‍ എടുത്ത ശ്രമമെന്നും എന്തിന് എല്‍ഡിഎും യുഡിഎഫും രണ്ടായി മല്‍സരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥും.
കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദമായ 'ജനവിധി 2019'ല്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. കൊല്ലം മണ്ഡലത്തില്‍ 51 ഉം യുഡിഎഫിന് 38ഉം ബിജെപി 13 ശതമാനവുമാണ് വോട്ടുവിഹിതം. കൊല്ലം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് 1,32000 വോട്ടുകളുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മല്‍സരിച്ച എം എസ് ശ്യാംകുമാര്‍ 22000 വോട്ടുകളാണ് നേടിയത്. ജില്ലയിലെ 85 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 79ഉം എല്‍ഡിഎഫിനാണ്. വ്യക്തിപരമായ അധിക്ഷേപം സിപിഎം എതിര്‍സ്ഥാനാര്‍ഥിക്കെതിരെ ഉന്നയിച്ചിട്ടില്ല. ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. ബൈപാസിന്റെ ഉദ്ഘാടന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെപ്പോലും പങ്കെടുപ്പിക്കാന്‍ ശ്രമിക്കാതിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ പ്രളയകാലത്ത് എവിടെയായിരുന്നെന്ന് സുദേവന്‍ ചോദിച്ചു.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് എഡിഎഫാണ് സാധ്യമാക്കിയതെന്നും കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിച്ചത് ഇടതുസര്‍ക്കാരാണെന്നും സുദേവന്‍ പറഞ്ഞു. എല്‍ഡിഎഫിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയല്ല വോട്ടര്‍മാര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ കാണുന്നത്.
Keywords: The LDF says it will win left front in kollam; The UDF has no role in national politics, Kollam, News, Kerala, Politics, LDF, UDF, Lok Sabha, Election,Trending.

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന്റെ കാര്യത്തില്‍ ഒരാശങ്കയുമില്ല. പ്രളയത്തില്‍ കേരളത്തിന് എന്തു സംഭവിച്ചെന്ന് ഇ ശ്രീധരന്‍ പറയും. നവകേരളം എങ്ങനെയാണ് സാധിക്കുക. 7500 കോടി രൂപ ദുരിതാശ്വാസ നിധിയിലുള്ളപ്പോള്‍ 1600 കോടി മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്ന് ഷിബു പറഞ്ഞു.രാഷ്ട്രീയപരമായി എതിര്‍ക്കാന്‍ കഴിയാത്തതിനാലാണ് സിപിഎം വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്നത്.
ലൈഫ് മിഷന്‍ പ്രകാരം ഒരു വീടുപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നടന്നു പരാജയപ്പെട്ട സിപിഎം സുരേഷ് ഗോപിയെ നിര്‍ത്താന്‍ നോക്കിയിട്ടും പരാജയപ്പെടുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ അവലോകന യോഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുമെന്നും ഷിബു പറഞ്ഞു. ബിജെപി മത്സരിക്കുന്നത് ജയിക്കാനാണെന്നും കഴിഞ്ഞ തവണ പാര്‍ട്ടിക്ക് ലഭിച്ചതിലധികം വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നേടുമെന്നും ജി ഗോപിനാഥ് പറഞ്ഞു.
ഇടതുവലതു മുന്നണികള്‍ക്ക് മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നും അവരുടെ പ്രഖ്യാപനങ്ങളെല്ലാം പാഴായെന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണ് രണ്ടു മുന്നണികളും ഉയര്‍ത്തുന്നത്. കേന്ദ്രഫണ്ട് ഇത്രത്തോളം നല്‍കിയ സര്‍ക്കാര്‍ വേറെയില്ല. ദില്ലയില്‍പോയി രാഹുലിനെ പിന്തുണക്കുകയാണ് സിപിഎം സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. നാടിനെ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ലൈഫ് മിഷന്‍ പ്രകാരം ഒരു വീടുപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നടന്നു പരാജയപ്പെട്ട സിപിഎം സുരേഷ് ഗോപിയെ നിര്‍ത്താന്‍ നോക്കിയിട്ടും പരാജയപ്പെടുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ അവലോകന യോഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുമെന്നും ഷിബു പറഞ്ഞു. ബിജെപി മത്സരിക്കുന്നത് ജയിക്കാനാണെന്നും കഴിഞ്ഞ തവണ പാര്‍ട്ടിക്ക് ലഭിച്ചതിലധികം വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നേടുമെന്നും ജി ഗോപിനാഥ് പറഞ്ഞു.
ഇടതുവലതു മുന്നണികള്‍ക്ക് മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നും അവരുടെ പ്രഖ്യാപനങ്ങളെല്ലാം പാഴായെന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണ് രണ്ടു മുന്നണികളും ഉയര്‍ത്തുന്നത്. കേന്ദ്രഫണ്ട് ഇത്രത്തോളം നല്‍കിയ സര്‍ക്കാര്‍ വേറെയില്ല. ദില്ലയില്‍പോയി രാഹുലിനെ പിന്തുണക്കുകയാണ് സിപിഎം സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. നാടിനെ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The LDF says it will win left front in kollam; The UDF has no role in national politics, Kollam, News, Kerala, Politics, LDF, UDF, Lok Sabha, Election,Trending.
Powered by Info News For You

Comments
Post a Comment