പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് തടയിടാന്‍ ഇനി സി വിജില്‍ ആപ്പ്

കാസര്‍കോട്: (www.kasargodvartha.com 14.03.2019) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്‍മാര്‍ക്കു തന്നെ തടയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സിറ്റിസണ്‍സ് വിജില്‍ (സി വിജില്‍) ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായി. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്‍ക്കുള്ളില്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും വിധത്തിലാണ് ആപ്പ് സംജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടറേറ്റിലാണ് സി വിജിലിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പരാതിയായി പരിഗണിക്കും. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള്‍ ഇതില്‍ തന്നെയുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോയോ വീഡിയോയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോര്‍ട്ട് ചെയ്യാന്‍ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോര്‍ഡ് ചെയ്ത വീഡിയോയോ പഴയ ഫോട്ടോയോ അപ്ലോഡ് ചെയ്യാന്‍ സാധ്യമല്ല. ആപ്പ് വഴി നല്‍കുന്ന പരാതി കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യും. പരാതി യാഥാര്‍ത്ഥ്യമാണെങ്കില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Application, Technology, election, Top-Headlines, Trending, C Vigil App for Reducing election complaints
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?