പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സുലിനുമായി പരീക്ഷയ്‌ക്കെത്താമോ എന്ന് കോടതി
ചെന്നൈ: (www.kvartha.com 23.03.2019) പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സുലിനുമായി പരീക്ഷയ്‌ക്കെത്താമോ എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് മദ്രാസ് ഹൈക്കോടതി. പരീക്ഷാ ഹാളില്‍ രോഗികളായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍, മരുന്നുകള്‍ എന്നിവ കൊണ്ടുവരാനുള്ള നടപടികള്‍ ഉണ്ടാവേണ്ടത് പ്രധാനമാണ്. മരുന്നുകള്‍ കൃത്യ സമയത്ത് ലഭിക്കാതെ വരുമ്പോള്‍ കുട്ടികള്‍ പരീക്ഷാ ഹാളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ടൈപ്പ് വണ്‍ പ്രമേഹരോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്നുകളും പഴങ്ങളുമായി പരീക്ഷക്കെത്താന്‍ അനുമതി നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ മരുന്ന് കരുതേണ്ട പ്രാധാന്യത്തെക്കുറിച്ച് കോടതിയില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയിലുണ്ട്. ഏപ്രില്‍ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പരിഗണന പ്രമേഹ രോഗമുള്ള കുട്ടികള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Keywords: Can diabetic students carry snacks, insulin pumps to exam halls: High Court, Chennai, News, National, Education, Health, Court, Students.

Powered by Info News For You

Comments
Post a Comment