പ്ലസ് ടുവിലെ പെണ്‍കുട്ടിയെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചെന്ന് പറഞ്ഞ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി
ഉപ്പള: (www.kasargodvartha.com 21.03.2019) മംഗല്‍പാടി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളും, പത്താം തരം വിദ്യാര്‍ത്ഥികളും തമ്മില്‍ പൊരിഞ്ഞ അടി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കഴിഞ്ഞ ദിവസവും സമാന സംഭവം അരങ്ങേറിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ചയും തമ്മിലടിയുണ്ടായത്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയാണ് പരീക്ഷ. കഴിഞ്ഞ ദിവസം പ്ലസ് ടുവിലെ പെണ്‍കുട്ടിയെ പത്താം ക്ലാസിലെ കുട്ടികള്‍ കമന്റടിച്ചുവെന്ന് പറഞ്ഞാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അത് ചോദ്യം ചെയ്ത് പരസ്പരം അടിപിടി കൂടുകയായിരുന്നു.
പരീക്ഷയായതിനാല്‍ പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകര്‍ മാത്രമേ അന്നേ ദിവസം സ്‌കൂളിലുണ്ടായിരുന്നുള്ളൂ. അവര്‍ക്ക് പൊതു പരീക്ഷയുടെ ചോദ്യ പേപ്പര്‍ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ പുറത്തിറങ്ങാനാനായില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്തെത്തി കുട്ടികളെ പിടിച്ചുമാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, school, Students, Uppala, Students fight in School
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, school, Students, Uppala, Students fight in School
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment