കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി; ആദ്യ ചികിത്സ കാര്‍ഡ് മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം: (www.kvartha.com 06.03.2019) കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്ക് ആദ്യ കാര്‍ഡ് നല്‍കി ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെയും സംയോജിപ്പിച്ച് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
Kerala, News, Treatment, News, Chief Minister, Pinarayi Vijayan, Health care scheme project started, 1st card distributed

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍എസ്ബിവൈ, ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുബങ്ങളും പദ്ധതിയുടെ കീഴില്‍ വരും. പദ്ധതിയുമായി ബന്ധപ്പെട്ട് 1,824 മെഡിക്കല്‍ പാക്കേജുക്കള്‍ക്കുള്ള നിരക്കുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, കെഎഎസ്പി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Treatment, News, Chief Minister, Pinarayi Vijayan, Health care scheme project started, 1st card distributed  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?