ഐആര്‍ടിസിടി ഐപേ; ടിക്കറ്റ് ബുക്കിങ്ങിന് റെയില്‍വെയുടെ ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ

ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) ഐആര്‍ടിസിടി ഐപേ എന്ന പേരില്‍ ടിക്കറ്റ് ബുക്കിങ്ങിന് റെയില്‍വെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ അവതരിപ്പിച്ചു. ഐപേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാം.

ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യുപിഐ ഉപയോഗിച്ച് ബുക്കിങ് നടത്താം. ഇതോടൊപ്പം ഐആര്‍സിടിസി പ്രീപെയ്ഡ് വാലറ്റും ഓട്ടോ ഡെബിറ്റും ഉടന്‍ അവതരിപ്പിക്കും. പുതിയ ഗേറ്റ് വേ ഉപയോഗിക്കുന്നതോടെ ഐആര്‍ടിസിടിസിയും ബാങ്കുകളുമായി ബുക്കിങ്ങിലുണ്ടാകാവുന്ന ഇടവേള ഒഴിവാകും. പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്യുമ്പോള്‍ റീഫണ്ട് അടക്കമുള്ള കാര്യങ്ങളിലും ഇതുവഴി ഐആര്‍സിടിസിക്ക് നേരിട്ട് ബാങ്കുകളുമായി ഇടപെടാനും കഴിയും.

 IRCTC Launches Payment Aggregator iPay: Here Are The Details, New Delhi, News, Business, Technology, Railway, Ticket, Nationa

ഇടപാട് പൂര്‍ത്തിയാകാതെ ഇടയ്ക്ക് മുടങ്ങുകയും മറ്റും ചെയ്യുന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐപേയുടെ വരവ്. ഐആര്‍സിടിസിയുടെ സാങ്കേതിക പങ്കാളിയായ എംഎംഎഡി കമ്മ്യൂണിക്കേഷന്‍സാണ് ഐപേയുടെ സാങ്കേതിക സഹായം നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IRCTC Launches Payment Aggregator iPay: Here Are The Details, New Delhi, News, Business, Technology, Railway, Ticket, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?