ഉണ്ണിത്താന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം; റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവര്‍ത്തകരുടെ പ്രവാഹം, ആദ്യം പോകുന്നത് കല്യോട്ടേക്ക്
കാസര്‍കോട്: (www.kasargodvartha.com 18.03.2019) ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ മെയിലിലാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. പയ്യന്നൂര്‍ മുതല്‍ കാസര്‍കോടു വരെയുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം ഉണ്ണിത്താന് അഭിവാദ്യമര്‍പ്പിക്കാന്‍ യു ഡി എഫ് പ്രവര്‍ത്തകരെത്തിയിരുന്നു.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ പോലും സാധിക്കാത്ത വിധം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. പ്രകടനമായാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷന് പുറത്തെത്തിച്ചത്. സ്വീകരണത്തിനു ശേഷം അദ്ദേഹം ഡി സി സി ഓഫീസിലേക്ക് പോയി. യു ഡി എഫിന്റെ എല്ലാ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരെയും കാണുന്നുണ്ട്.
ഇരട്ടക്കൊല നടന്ന കല്യാട്ട് നിന്നും തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തിങ്കളാഴ്ച തന്നെ അദ്ദേഹം കല്യോട്ടേക്ക് പോകും. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം തേടി പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. വലിയ ആവേശമാണ് പ്രവര്‍ത്തകരില്‍ ദൃശ്യമായിരിക്കുന്നത്. ഉണ്ണിത്താന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കല്യോട്ടെ അമ്മമാരാണ് നല്‍കുന്നത്.
Keywords: Kasaragod, Kerala, news, Railway station, Top-Headlines, election, Trending, Reception for Unnithan in Kasaragod Railway Station
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment