ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കാനാകില്ലെന്ന് ഐസിസി; ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി:(www.kvartha.com 05/03/2019) ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കാനാകില്ലെന്ന് ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ ഇന്ത്യ കളിക്കില്ലെന്നുമുള്ള ബിസിസിഐയുടെ നിലപാടിന് തിരിച്ചടിയാണ് ഐസിസി തീരുമാനം.

ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ഐസിസി ചര്‍ച്ച ചെയ്യൂവെന്ന് ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. അതേസമയം പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബിസിസിഐ ഇടക്കാല ഭരണസമിതി തീരുമാനമെടുത്തിരുന്നില്ല. ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

News, New Delhi, National, BCCI, Cricket, ICC, Sports, BCCI secretary kept in dark over letter to ICC?

പാകിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുപ്പിക്കരുതെന്ന് ഔദ്യോഗികമായി ആവശ്യമുന്നയിക്കാന്‍ ബിസിസിഐ മുതിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. മുന്‍താരങ്ങളായ ഗാംഗുലിയും ഹര്‍ഭജനുമടക്കമുള്ള താരങ്ങള്‍ പാകിസ്ഥാനെ കളിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്ത്യാ-പാക് മത്സരം നടക്കുക തന്നെ വേണമെന്ന നിലപാടാണ് സുനില്‍ ഗവാസ്‌കറും സച്ചിന്‍ തെണ്ടുല്‍ക്കറും കൈക്കൊണ്ടത്. അതിനിടെ കളി ബഹിഷ്‌കരിക്കുന്നതിനെതിരെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരും രംഗത്തെത്തിയിരുന്നു. കീഴടങ്ങലിനേക്കാള്‍ ദയനീയമാണ് ബഹിഷ്‌കരണമെന്നും കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരെ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കുകയും ജയിക്കുകയും ചെയ്തവരാണ് നമ്മളെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, BCCI, Cricket, ICC, Sports, BCCI secretary kept in dark over letter to ICC?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?