വേനല്‍ അവധിക്ക് ക്ലാസുകള്‍ പാടില്ല: ലംഘിച്ചാല്‍ കര്‍ശന നടപടി


(www.evisionnews.co) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കായി അടച്ചതിന് ശേഷം അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ല. ഇതുസംബന്ധിച്ച വിശദ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും. സംസ്ഥാനം അഭിമുഖീകരിക്കുന്ന കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്താണ് വിദ്യാഭ്യാസ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അവധിക്കാല ക്ലാസുകള്‍ ഈവര്‍ഷം നടത്തേണ്ടന്ന് തീരുമാനിച്ചത്.

കൊടുംചൂടില്‍ ക്ലാസുകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധിക്കാല ക്ലാസുകള്‍ക്കെതിരെ നേരത്തെ ബാലാവകാശ കമീഷനും രംഗത്ത് എത്തിയിരുന്നു.

എന്നാല്‍, പരമാവധി 10 ദിവസംവരെ സ്‌കൂളുകളില്‍ മുന്‍കൂര്‍ അനുമതിയോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കാം. ചൂട് നിയന്ത്രണ സംവിധാനങ്ങള്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കിയ ശേഷം അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സംഘാടകര്‍ അപേക്ഷ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?