വരള്‍ച്ചയെ നേരിടൊരുങ്ങി കാസര്‍കോട്; ആവശ്യമുള്ള എല്ലാ പ്രദേശങ്ങളിലും കുടിവെള്ള വിതരണം നടത്തും
കാസര്‍കോട്: (www.kasargodvartha.com 29.03.2019) വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആവശ്യമുള്ള എല്ലാ പ്രദേശങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കുടിവെള്ള വിതരണം നടത്തും. ഉഷ്ണ തരംഗം, സൂര്യതാപം, സൂര്യാഘാതം എന്നിവയുടെ മുന്‍കരുതല്‍ നടപടികളും കുടിവെള്ള വിതരണ അവലോകനവുമായി ബന്ധപ്പെട്ട് എഡിഎം: സി ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വിതരണം ചെയ്യാനുപയോഗിക്കുന്ന സ്രോതസ്സുകളില്‍ നിന്നുള്ള കുടിവെള്ളം പരിശോധന നടത്തി ഗുണമേന്മ ഉറപ്പു വരുത്തണം. ജിപിഎസ് ഘടിപ്പിച്ച വാഹനത്തില്‍ കിയോസ്‌കുകള്‍ വഴിയും കൂടാതെ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ ടാങ്കര്‍ ലോറികളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജില്ലയിലുടനീളം ഒരു ഏകൃത നിരക്ക് തീരുമാനിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത്/പ്ലാന്‍ ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക കണ്ടെത്തണം. കൂടുതല്‍ തുക ആവശ്യമായി വരുകയാണെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കുടിവെള്ളം ഉപയോഗിച്ച് ഉല്‍പാദനം നടത്തുന്ന ജില്ലയിലെ എല്ലാ വ്യവസായങ്ങളുടെയും ജല ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ടോ എന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭൂഗര്‍ഭ ജല വകുപ്പിനെ ചുമതലപ്പെടുത്തി. കുടിവെള്ളത്തിന്റെ അപര്യാപ്തത മൂലം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചു.
വരള്‍ച്ചാ സാഹചര്യം നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഓരോ താലൂക്കിന്റെയും ചുമതല ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സെല്‍)-കാസര്‍കോട് താലൂക്ക്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ)-മഞ്ചേശ്വരം താലൂക്ക്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍)- ഹൊസ്ദുര്‍ഗ്, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍)- വെള്ളരിക്കുണ്ട് എന്നിങ്ങനെയാണ് ചുമതല നല്‍കിയത്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴില്‍ സമയം ക്രമീകരിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകളും നടപടി സ്വീകരിക്കണം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളും യോഗത്തില്‍ എഡിഎം വിശദീകരിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സുഷമ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ടി.ജി ഉണ്ണികൃഷ്ണന്‍, ഭൂഗര്‍ഭ ജല വകുപ്പ് ജില്ലാ ഓഫീസര്‍ (ഇന്‍ചാര്‍ജ്) അബ്ദുല്‍ അഷ്റഫ്, ജലസേചനം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി വര്‍ഗീസ്, ഡിഇഒസി ഹസാര്‍ഡ് അനലിസ്റ്റ് ഡോ. എം.യു ശ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Drinking water, Ready to face drought in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment