കെ എസ് ആര്‍ ടി സി ബസില്‍ മിനിമം നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: (www.kasargodvartha.com 27.03.2019) സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ദീര്‍ഘദൂര കെ എസ് ആര്‍ ടി സി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ എം ഡിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കെ എസ് ആര്‍ ടി സിയോട് നടപടി ആവശ്യപ്പെട്ടത്.

കൃത്യമായ മിനിമം ടിക്കറ്റ് നിരക്കറിയാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് തര്‍ക്കത്തിന് കാരണമാകുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ബന്തടുക്ക ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറിയോടും ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡിയോടും വിശദീകരണം തേടി. പനത്തടി ഗ്രാമപഞ്ചായത്തിലെ കോളനിയില്‍ വരുന്ന സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിനെതിരെ  പ്രദേശ വാസികള്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോടും ജില്ലാ കളക്ടറോടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് നഗരസഭയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച് മാലിന്യം പുറത്തു വിടുന്നുവെന്ന പരാതിയിലെ കാര്‍വാഷ് കേന്ദ്രം പൂട്ടിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. വീട് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്ന് പട്ടികവര്‍ഗ കുടുംബത്തിന്റെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു. സിറ്റിംഗില്‍ പുതിയവ ഉള്‍പ്പെടെ 40 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ മാസം സിറ്റിങ് ഉണ്ടായിരിക്കുന്നതല്ല. അടുത്ത സിറ്റിങ് മെയ് 28ന് ചേരും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, KSRTC, Bus, Human rights commission on KSRTC bus Minimum ticket rate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?