യുവതലമുറയുടെ വോട്ടുറപ്പിക്കാന്‍ ക്യാമ്പസ് സ്‌പെഷ്യല്‍ പര്യടനവുമായി കെ പി എസ്
ഉദുമ: (www.kasargodvartha.com 19.03.2019) യുവതലമുറയുടെ വോട്ടുറപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്റെ ക്യാമ്പസ് സ്‌പെഷ്യല്‍ പര്യടനം. വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തിന്റെ നായകനെ വരവേല്‍ക്കാന്‍ ക്യാമ്പസുകള്‍ മത്സരിക്കുകയായിരുന്നു. വോട്ടര്‍മാരുടെ പ്രായം പതിനെട്ടാക്കിയ ശേഷമാണ് കോളേജുകളും കലാലയങ്ങളും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായത്. അതുവരെ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇടമായിരുന്ന ക്ലാസ് മുറികളിലും ഇടനാഴികളിലും പൊതുതെരഞ്ഞെടുപ്പും ചര്‍ച്ചയാവാന്‍ തുടങ്ങി.
എന്നാല്‍ മിക്ക സ്ഥാനാര്‍ത്ഥികളും ചങ്കിടിപ്പോടെയാണ് ഇവിടെ വോട്ടഭ്യര്‍ഥനക്കെത്തിയിരുന്നത്. എന്നാല്‍ ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഉരുകിത്തെളിഞ്ഞ സതീഷ്ചന്ദ്രന്‍ കലാലയ പര്യടനം പുതുതലമുറയുമായുള്ള സംവാദത്തിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു. ചട്ടഞ്ചാല്‍ എം ഐസി, ദേളി സഅദിയ, പരവനടുക്കം ആലിയ കോളേജ്, കോളിയടുക്കം അപ്‌സര, ഉദുമ ഗവ. കോളേജ്, പെരിയ പോളി, പെരിയ നവോദയ, അംബേദ്കര്‍ കോളേജ് പെരിയ, മൂന്നാട് പീപ്പിള്‍സ് കോളേജ്, മുന്നാട് ധിഷണ വിദ്യാലയ കേന്ദ്രം, കുറ്റിക്കോല്‍ ഐടിഐ എന്നിവിടങ്ങളില്‍ ഇടതുപക്ഷത്തിന്റെ തേരാളിയെ ഉത്സാഹത്തോടെ വരവേറ്റു.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയായിരുന്നു വോട്ടഭ്യര്‍ത്ഥന. മുന്നാട് പീപ്പിള്‍സ് കോളേജ് മുറ്റത്ത് സ്ഥാനാര്‍ത്ഥിയെ വിദ്യാര്‍ത്ഥികള്‍ പൂമാലയിട്ടു സ്വീകരിച്ചു. ചില ക്യാമ്പസുകളില്‍ ചെറുഭാഷണവുമുണ്ടായിരുന്നു. മറ്റിടങ്ങളില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ ക്ലാസ് മുറികളിലെത്തി. അരാഷ്ട്രീയ ക്യാമ്പസെന്ന വാദത്തെ പൊളിച്ചടുക്കുന്നതായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനവും വിദ്യാര്‍ത്ഥികളുടെ സ്വീകരണവും.
തുടര്‍ന്ന് കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലെത്തി പൂരോത്സവ പൂരക്കളി കളിക്കാരുമായി സ്ഥാനാര്‍ത്ഥി സംവദിച്ചു. മുളിയാര്‍ സഹകരണ ബാങ്കിന്റെ കാനത്തൂര്‍ ഹെഡ്ഓഫീസും സന്ദര്‍ശിച്ചു. കാനത്തൂര്‍ നാല്‍ ദേവസ്ഥാനം, വടക്കേക്കര പഞ്ചുരുളി ദേവസ്ഥാനം, മല്ലം ക്ഷേത്രം എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. കെ കുഞ്ഞിരാമന്‍ എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, K.P.Satheesh-Chandran, Uduma, Top-Headlines, Trending, election, Election: KPS conducted Campus special campaign
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment