അയോധ്യ കേസിലെ മധ്യസ്ഥ ശ്രമത്തെ മുന്‍ധാരണയോടെ കാണരുത്, ഉത്തരവ് പിന്നീട് മാത്രമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: (www.kvartha.com 06.03.2019) അയോധ്യ കേസിലെ മധ്യസ്ഥശ്രമത്തെ മുന്‍ധാരണയോടെ കാണരുതെന്നും മധ്യസ്ഥരെ നിയമിക്കുന്നതില്‍ ഉത്തരവ് പിന്നീട് മാത്രമെന്നും സുപ്രീം കോടതി. മധ്യസ്ഥ ശ്രമത്തെ എതിര്‍ത്ത ഹിന്ദുസംഘടനകളോടാണ് മുന്‍ധാരണയോടെ കാണരുതെന്ന് സുപ്രീംകോടതി പറഞ്ഞത്. അയോധ്യ കേസ് കേവലം ഭൂമി തര്‍ക്കം മാത്രമല്ലെന്നും അത് മതപരവും വൈകാരികവുമായ വിഷയമാണെന്നുമാണ് ഹിന്ദു സംഘടനകളുടെ വാദം.
അതേസമയം മധ്യസ്ഥശ്രമത്തെ അനൂകൂലിക്കുന്ന നിലപാടാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചത്. മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ചു കോടതി വ്യാകുലപ്പെടുന്നില്ല. ഇതിനു രഹസ്യ സ്വഭാവം ഉണ്ടാകും. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും കോടതി അറിയിച്ചു. മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡും പിന്തുണച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീംകോടതിയിലെ പ്രഗത്ഭരായ മധ്യസ്ഥരെ നിയോഗിച്ച് ബാബരി പ്രശ്‌നം പരിഹരിക്കുന്നതിനാണു ശ്രമം നടക്കുന്നത്. വിശ്വാസ സ്വാതന്ത്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്‌നപരിഹാരത്തിനു സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് കോടതിയുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ayodhya land dispute: SC to consider referring it to mediation, New Delhi, News, Supreme Court of India, Case, National.

Powered by Info News For You

Comments
Post a Comment