തട്ടിപ്പ് വീരന്‍ നീരവ് മോഡി ലണ്ടനില്‍ സ്വതന്ത്രനായി വിലസുന്നു; ചോദ്യങ്ങളോട് നോ കമന്റ്‌സ്

ന്യൂഡല്‍ഹി: (www.kvartha.com 09.03.2019) പി.എന്‍.ബി തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യവസായി നീരവ് മോഡി ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി താമസിക്കുകയാണ് നീരവ് മോഡി എന്നാണ് റിപ്പോര്‍ട്ട്. മോഡി ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അങ്ങോട്ടു ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രതികരിക്കാന്‍ നീരവ് മോഡി വിസമ്മതിക്കുന്നുണ്ടെന്നും 'നോ കമന്റ്‌സ്' എന്നാണ് മറുപടി നല്‍കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Nirav Modi is in London, has started a new diamond business: Report, New Delhi, News, Controversy, Media, Report, Business, Business Man, Flat, Banking, Bank, National

അതിനിടെ കോടികള്‍ തട്ടിച്ച് മുങ്ങിയ നീരവ് മോഡിയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം നീരവ് മോഡിയുടെ മുംബൈയിലെ അലിബാഗിലെ കടലോര ബംഗ്ലാവ് റവന്യൂ അധികൃതര്‍ ഡയനമൈറ്റ് വച്ച് തകര്‍ത്തിരുന്നു. കടല്‍ത്തീരത്ത് കൈയേറ്റഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച 100 കോടി വിലമതിക്കുന്ന ഈ ബംഗ്ലാവ് മുംബൈ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തകര്‍ത്തത്.

13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നീരവിന്റെ 'റൂപന്യ ബംഗ്ലാവ് കണ്ടുകെട്ടി വസ്തു റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ബംഗ്ലാവിന്റെ തൂണുകള്‍ തുരന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് കെട്ടിടം തകര്‍ത്തത്.

ഫ് ളാറ്റ് നിര്‍മാണം അനധികൃതമായും പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും കണ്ടെത്തിയ കോടതി പൊളിച്ചു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പൊളിച്ചു നീക്കല്‍ അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധര്‍ കോടതിയെ അറിയിച്ചു.

ഇതോടെ നിയന്ത്രിത സ്ഫോടനം നടത്തി പൊളിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ ആദ്യം തൂണുകളില്‍ ഘടിപ്പിച്ചു റിമോട്ട് ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നു. 33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. നടപടി ഒഴിവാക്കാന്‍ നീരവ് കോടതിയെ സമീപിച്ചിരുന്നു.

ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. അനധികൃത നിര്‍മാണം പൊളിക്കേണ്ടതാണെന്നും ഇഡിക്ക് ഇക്കാര്യത്തില്‍ എന്താണു പ്രശ്നമെന്നും ഹൈക്കോടതി ആരായുകയും ചെയ്തു.


Keywords: Nirav Modi is in London, has started a new diamond business: Report, New Delhi, News, Controversy, Media, Report, Business, Business Man, Flat, Banking, Bank, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?