ചിലവന്നൂര്‍ കായല്‍ ഇനി കൊച്ചിയുടെ രാജ്ഞി
കൊച്ചി: (www.kvartha.com 23.03.2019) ചിലവന്നൂര്‍ കായല്‍ ഇനി കൊച്ചിയുടെ രാജ്ഞിയെന്ന് കേരള നദി സംരക്ഷണസമിതി. ലോക ജലദിനത്തില്‍ ഗംഗാജല തീര്‍ത്ഥം ഒഴുക്കിയായിരുന്നു പ്രഖ്യാപനം. സ്വീഡനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗ്രെറ്റാ തുന്‍ ബര്‍ഗ് പാര്‍ലമെന്റിനു മുന്നില്‍ ഒരു വെള്ളിയാഴ്ച ആരംഭിച്ച ഒറ്റയാള്‍ സമരം ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ ലോകമെമ്പാടും കുട്ടികള്‍ ഈ സമരം ഏറ്റടുത്തു.
അത് പോലെ നഗരവാസികള്‍ ഈ സമരം ഏറ്റടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നദി സംരക്ഷണ സമതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര്‍ എസ് സിതാരാമന്‍ പറഞ്ഞു. പുഴ ഒഴുകണം, അവാസവ്യവസ്ഥ നിലനില്‍ക്കണം, പുഴ സസ്യങ്ങള്‍, മത്സ്യങ്ങള്‍, ജീവ ജാലങ്ങള്‍, തീര ജൈവ വൈവിദ്ധ്യങ്ങള്‍, പുഴയിലേക്ക് വരുന്ന പ്രകൃതിദത്ത തോടുകള്‍ എല്ലാം നിലനില്‍ക്കണം. പെയ്ത്ത് വെള്ളം സ്വീകരിച്ച് ചിവന്നൂര്‍ കായല്‍ വെള്ള കെട്ട് ഒഴിവാക്കി. പ്രളയത്തെ തടയും. എന്നാല്‍ തീരം കൈയ്യേറിയും, തീരം കെട്ടിയും നീരൊഴുക്ക് തടയുന്നതും നഗരവാസികളെ മുക്കികൊല്ലും.

അതിനാല്‍ നഗരസഭ തീരദേശ പരിപാലന നിയമം ലംഘിച്ചും, തണ്ണീര്‍തട നിയമം പാലിക്കാതെയും ചെയ്യുന്ന പത്മസരോവരം പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ഉദ്ഘാഘാടനം ചെയ്തുകൊണ്ട് പ്രൊഫസര്‍ സീതാരാമന്‍ പറഞ്ഞു. ഏലൂര്‍ ഗോപിനാഥ് അദ്ധ്യക്ഷം വഹിച്ചു.
പ്രൊഫസര്‍ ഗോപാലകൃഷ്ണമൂര്‍ത്തി, ടി എന്‍ പ്രതാപന്‍, കലാധരന്‍ മറ്റപ്പള്ളി, കെ എസ് ദിലീപ് കുമാര്‍, എം വി സുദീപ്, കുമ്പളം രവി, തമ്പി ജോണ്‍സണ്‍, കുരുവിള മാത്യൂസ്, സി സതീശന്‍, ടി ചാണ്ടി, പി ഏ ബാലകൃഷ്ണന്‍, ഓമനകുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗംഗാ ജലം ഏലൂര്‍ ഗോപിനാഥിന്റെ നേതൃത്ത്വത്തില്‍ ചിലവന്നൂര്‍ കായലില്‍ ഒഴുക്കി.
Keywords: Chilavannur kayal is the queen of Kochi, Kochi, News, Kerala, Lifestyle & Fashion, Student, Flood, Inauguration.

Powered by Info News For You
Comments
Post a Comment