ബാലാക്കോട്ട് മിന്നലാക്രമണം: പൈന്‍ മരങ്ങള്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പൈലറ്റുമാര്‍ക്കെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു
ന്യൂഡല്‍ഹി: (www.kvartha.com 08.03.2019) മരങ്ങള്‍ നശിപ്പിച്ചതിന് ഇന്ത്യന്‍ പൈലറ്റുമാര്‍ക്കെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ചാണ് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാക്കിസ്ഥാന്‍ വനംവകുപ്പ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ ജെറ്റുകള്‍ പരിസ്ഥിതിക്കു കോട്ടമുണ്ടാക്കിയെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. സംരക്ഷിത വനമേഖലയില്‍ നടത്തിയ ബോംബാക്രമണത്തില്‍ വന്‍ തോതില്‍ പൈന്മരക്കാട് നശിച്ചിരുന്നു. 'പ്രകൃതി ഭീകരത' എന്നാണ് ഇന്ത്യയുടെ വ്യോമാക്രമണത്തെ പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന്‍ അസ്ലം നേരത്തെ വിശേഷിപ്പിച്ചത്. വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26നാണ് ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pak registers FIR against IAF pilots for bombing trees, New Delhi, News, National, Case, Pilots, Bomb.

Powered by Info News For You

Comments
Post a Comment