കെവിന്‍ വധക്കേസ്; പ്രാഥമിക വാദത്തില്‍ വിധി ബുധനാഴ്ച

കോട്ടയം: (www.kvartha.com 13.03.2019) കെവിന്‍ വധക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ബുധനാഴ്ച കോട്ടയം സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്നു. കഴിഞ്ഞ മെയ് 27നാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

കെവിനെ മനപ്പൂര്‍വം തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം, മനപ്പൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകം പിന്‍വലിക്കണമെന്നുമാണ്. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

Kevin murder case prosecution in court proceedings, Kottayam, News, Kerala, Murder, Murder case, Court, Crime

179 സാക്ഷികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്.

Keywords: Kevin murder case prosecution in court proceedings, Kottayam, News, Kerala, Murder, Murder case, Court, Crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?