പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യുവാവ് കുടുങ്ങി
പരിയാരം: (www.kvartha.com 09.03.2019) ഫേസ്ബുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോസ്റ്റിട്ട യുവാവ് കുടുങ്ങി. ചെമ്പേരി സ്വദേശി ഇടച്ചേരിയപ്പാട്ട് രജീഷ് പേളാണ് (29) പരിയാരം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാഷ്ട്രീയ കേസുകളില്‍ പ്രതികളായി ഒളിവിലായിരുന്നപ്പോള്‍ രജീഷ് അവര്‍ക്ക് പിന്തുണയും സൗഹൃദവും സ്ഥാപിച്ചിരുന്നു.
2012-13 കാലയളവില്‍ പിലാത്തറയിലെ വാടക വീട്ടില്‍ വച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പോസ്റ്റിട്ടത്. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി രജീഷിനെ വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth arrested in molestation case, pariyaram, News, Kerala, Molestation, Case, Arrest, Police, Youth, High Court of Kerala.
Keywords: Youth arrested in molestation case, pariyaram, News, Kerala, Molestation, Case, Arrest, Police, Youth, High Court of Kerala.
Powered by Info News For You

Comments
Post a Comment