സൗദിയില്‍ വെച്ച് ഫോണിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ ശേഷം ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് ഏഴ് മാസത്തിന് ശേഷം

ദമ്മാം: (www.kartha.com 20.03.2019) സൗദിയില്‍ വെച്ച് ഫോണിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ ശേഷം ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം ഏഴ് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ഉത്തര്‍ പ്രദേശ് ജോണ്‍പൂര്‍ സ്വദേശി മുഹമ്മദ് സലീമി(26)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. ഏഴു മാസത്തെ നിയമക്കുരുക്കുകള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ഇന്ത്യന്‍ എംബസിയുടേയും മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടേയും ശ്രമഫലമായാണ് സങ്കീര്‍ണ നിയമ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം 2018 ഫെബ്രുവരിയിലാണ് സലീം വീട്ടുഡ്രൈവറുടെ വിസയില്‍ ദമ്മാമില്‍ എത്തിയത്. അടുത്ത ഗ്രാമത്തില്‍ നിന്നുള്ള ഇശ്‌റത് ബീഗമായിരുന്നു ഭാര്യ. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഇരുവീട്ടുകാര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും പരസ്പരം തര്‍ക്കം രൂക്ഷമാകുകയും ചെയ്തു.

ഇതിനിടയില്‍ നിന്നാണ് നേരെത്ത സൗദിയിലുണ്ടായിരുന്ന സലീം പുതിയ വിസയില്‍ ഇവിടേക്ക് എത്തിയത്. കുടുംബ വഴക്ക് ഇയാളെ കഠിനമായ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ദീര്‍ഘ നേരം ഭാര്യയുമായി ഫോണില്‍ വഴക്കിടുകയും ശേഷം മൊഴി ചൊല്ലിയതായി അറിയിച്ച് കെട്ടിത്തൂങ്ങുകയുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണ വിവരമറിഞ്ഞ സഹോദരനും മാതാവും ഇയാള്‍ ആത്മഹത്യ ചെയ്തതതാണന്ന് വിശ്വസിക്കാന്‍ ഒരുക്കമായിരുന്നില്ല. വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് എംബസിക്ക് ഇവര്‍ പരാതി അയച്ചു. ഇയാള്‍ വിവാഹം കഴിച്ച കാര്യം എംബസിയെ മറച്ചു വെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്‌പോണ്‍സര്‍ നല്‍കിയ വിവരമനുസരിച്ച് ഇയാള്‍ വിവാഹം കഴിച്ചിരുന്നു എന്നറിഞ്ഞതോടെ മൃതദേഹം നാട്ടിലയക്കാന്‍ ഭാര്യയുടെ അനുമതിപത്രം വേണമെന്ന് എംബസി നിര്‍ബന്ധിച്ചുവെങ്കിലും ഭാര്യയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ വിലാസമോ ബന്ധുക്കള്‍ നല്‍കാതെ വന്നതോടെയാണ് നടപടികള്‍ വൈകിപ്പിച്ചത്.

തുടര്‍ന്ന് എംബസി ജീവനക്കാരനായ ഹരീഷ് ഇശ്‌റത്തുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്റെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത വിവരം പോലും ഇവര്‍ അറിയുന്നത്. ഇവര്‍ സമ്മതപത്രം നല്‍കിയതോടെയാണ് മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. വിസയുടേയും ഇയാള്‍ ആത്മഹത്യ ചെയ്തതിനാല്‍ അന്ന് മുതല്‍ ഭാര്യയേയും മക്കളേയും ഹോട്ടലില്‍ താമസിപ്പിക്കേണ്ടി വന്നതിന്റേയും പണം തന്നാല്‍ മാത്രമേ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാനാകൂ എന്നായിരുന്നു സ്‌പോണ്‍സറുെട നിലപാട്.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി തന്നെ സര്‍വ്വ ചെലവുകളും വഹിച്ച് ഞായറാഴ്ച രാത്രി ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. നാസ് വക്കമാണ് എംബസിക്കുവേണ്ടി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dammam, Saudi Arabia, Dead Body, News, Gulf, Youth's dead body reached at native place after 7 months 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?