രാഹുല്‍ ഗാന്ധി ചുരം കയറി വയനാട്ടില്‍ മത്സരത്തിനെത്തുമോ? ഉമ്മന്‍ചാണ്ടിക്കെതിരെ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസ് നേതാക്കള്‍; പ്രതിഷേധം നുരഞ്ഞുപൊങ്ങുന്നു
തിരുവനന്തപുരം: (www.kvartha.com 25.03.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വിവരം കേട്ടപാതി കേള്‍ക്കാത്ത പാതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം നുരഞ്ഞുപൊങ്ങുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യ വിമര്‍ശനം നടത്താന്‍ നേതാക്കള്‍ പലരും തയാറാകുന്നില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് തുടരുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മാത്രമല്ല, ഇരു പി.സി.സികളും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയാകട്ടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചു.
ഉമ്മന്‍ചാണ്ടിയുടെ വായില്‍ നിന്നും വാര്‍ത്ത പുറത്തായതോടെ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഉമ്മന്‍ചാണ്ടി പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവരികയായിരുന്നു. അതോടെ അത് വലിയ ചര്‍ച്ചയായി. അതിനിടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന വിവരവും പുറത്തുവന്നു. അതോടെ കോണ്‍ഗ്രസ് ക്യാമ്പ് ആശയക്കുഴപ്പത്തിലുമായി.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിനുശേഷം ഇക്കാര്യം പുറത്തുപറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. ശനിയാഴ്ചയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞതെങ്കിലും തിങ്കളാഴ്ച രാവിലെവരെ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഇത് എതിരാളികള്‍ക്ക് അടിയ്ക്കാന്‍ വടി കൊടുത്തതുപോലെയായെന്നും ചില നേതാക്കള്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ നിലപാട്. ബി.ജെ.പിയും ഈ അവസരം മുതലാക്കി. രാഹുല്‍ പേടിച്ചോടുകയാണെന്ന് പ്രഖ്യാപിച്ചു. ഇടതുപക്ഷമാകട്ടെ ബി.ജെ.പിയെ എതിര്‍ക്കുന്നതിന് പകരം തങ്ങളെ മുഖ്യ എതിരാളികളാക്കുന്നത് ആരെ സഹായിക്കാനാണെന്ന് ചോദിക്കുകയും ചെയ്തു.
നേരത്തെ രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതുകൊണ്ടുതന്നെ പരാജയ ഭീതിയിലാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനിയും പ്രതികരിച്ചിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യം ആറുമാസം മുമ്പേ ആലോചിച്ചതാണെന്ന് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പത്ത് സീറ്റുകളാണ് രാഹുലിന് വേണ്ടി ആലോചിച്ചത്. എല്ലാവശങ്ങളും പരിഗണിച്ചശേഷം ഇതില്‍ നിന്ന് ഒരു മണ്ഡലം തെരഞ്ഞെടുക്കാനായിരുന്നു നീക്കം. വയനാട് തന്നെയാണ് ഒടുവില്‍ ആലോചിച്ചതും.
എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തിയെന്നാണ് വിലയിരുത്തല്‍. നേരത്തെ ടി. സിദ്ദിഖിനെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച രീതിയോടും കേരളത്തിലെ ചില പ്രമുഖ നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കിയതും രാഹുലിന് വഴിയൊരുക്കാനാണ്. ഇത് മനസ്സിലാകാതെയിരിക്കാനാണ് മറ്റ് ചില സീറ്റുകളും ആദ്യ ഘട്ടത്തില്‍ ഒഴിച്ചിട്ടത്.
അതേസമയം രാഹുല്‍ വയനാട് മത്സരിക്കുകയാണെങ്കില്‍ വിജയിച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം അമേഠി ഒഴിവാക്കുമെന്ന് പറയപ്പെടുന്നു. വയനാട് നിലനിറുത്തും. അങ്ങനെ വന്നാല്‍ പ്രിയങ്ക ആയിരിക്കും അമേഠിയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. രാഹുല്‍ മത്സരിക്കുന്നത് കൊണ്ട് തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ മാറ്റില്ല. എന്നാല്‍ പ്രചാരണം കനപ്പിക്കും. രാഹുല്‍ വന്നാല്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റി കരുത്തനായ സ്ഥാനാര്‍ത്ഥിയെ വയനാട് മണ്ഡലത്തില്‍ നിറുത്താന്‍ എന്‍.ഡി.എയും ആലോചിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress party workers angry over Rahul Gandhi's Wayanadu candidate news, Thiruvananthapuram, News, Politics, Trending, Lok Sabha, Election, Oommen Chandy, Rahul Gandhi, Congress, BJP, CPM, Kerala.

Powered by Info News For You

Comments
Post a Comment