കൊല്ലത്തെ സി പി എം പ്രവര്‍ത്തകന്റെ കൊല; പ്രതി സി പി എമ്മുകാരനെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍; കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും മൊഴി
കൊല്ലം: (www.kvartha.com 04.03.2019) വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചിതറ വളവുപച്ചയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍.
കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പറഞ്ഞ സുലൈമാന്‍ ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സിപിഎം അനുഭാവികളാണെന്നും എന്നാല്‍ പരസ്യമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും നാട്ടിലിറങ്ങി തിരക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന്‍ പ്രതികരിച്ചു.
ഇതിനിടെ താന്‍ ബഷീറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് പ്രതി ഷാജഹാന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കളിയാക്കിയതിനാണ് കൊലയെന്നും ഷാജഹാന്‍ പരസ്യമായി പറഞ്ഞു. രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ബഷീറിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.
ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പെരിയ കൊലപാതകങ്ങള്‍ക്ക് പ്രതികാരമാണ് ചിറയിലെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് കൊല്ലപ്പെട്ട ബഷീറിന്റെയും പ്രതി ഷാജഹാന്റെയും ബന്ധുക്കളുടെ വെളിപ്പെടുത്തലുകള്‍.
അതേ സമയം പോലീസിന്റെ എഫ്ഐആറില്‍ കൊലപാതകത്തിന് കാരണം രാഷ്ട്രീയവും വ്യക്തിപരവുമായ കാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. എന്നാല്‍ കൊലപാതകത്തിന് കാരണമായ രാഷ്ട്രീയം എന്താണെന്ന് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ല.
മരച്ചീനി നല്‍കാത്തതിലെ ദേഷ്യമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന വാര്‍ത്ത തുടക്കം മുതല്‍ക്കേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് പിടിയിലായ പ്രതിയും കുടുംബവും സി.പി.എം. അനുഭാവികളാണെന്നും എന്നാല്‍ ഇതുവരെ പാര്‍ട്ടിക്കുവേണ്ടി പരസ്യ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വെളിപ്പെടുത്തി സഹോദരന്‍ രംഗത്ത് വന്നിരിക്കുന്നത്.
അടിയുറച്ച സി.പി.എം പ്രവര്‍ത്തകനായിരുന്നു മരണപ്പെട്ട മുഹമ്മദ് ബഷീര്‍.മരച്ചീനി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഷാജഹാന്‍ ബഷീറിനെ ഇരട്ടപ്പേര് വിളിക്കുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളിക്കാനിറങ്ങുമ്പോള്‍ പിന്തുടര്‍ന്നെത്തിയ ഷാജഹാന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശരീരമാസകലം ഒമ്പത് കുത്തുകളേറ്റിരുന്നു. പോലീസ് പിടിയിലായ പ്രതി ഷാജഹാനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shajahan not a congress worker says brother, Kollam, News, Politics, Crime, Criminal Case, Murder, Congress, CPM, Allegation, Police, Media, Kerala.

Powered by Info News For You

Comments
Post a Comment