ബ്രിട്ടനില്‍ ആഡംബരക്കാറുകളുടെ മത്സര ഓട്ടത്തിനിടയില്‍പെട്ട് ഇന്ത്യന്‍ യുവതിയുടെ കാര്‍ ഇടിച്ചുതകര്‍ന്ന് മക്കള്‍ക്ക് ദാരുണാന്ത്യം; അപകടസ്ഥലത്ത് കാണാനായത് ദാരുണമായ കാഴ്ചകള്‍

ലണ്ടന്‍: (www.kvartha.com 16.03.2019) ബ്രിട്ടനില്‍ ആഡംബരക്കാറുകളുടെ മത്സരയോട്ടത്തിനിടയില്‍പെട്ട് ഇന്ത്യന്‍ യുവതിയുടെ കാര്‍ ഇടിച്ചുതകര്‍ന്ന് മക്കള്‍ക്ക് ദാരുണാന്ത്യം. വോള്‍വര്‍ ഹാംപ്ടണില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് രണ്ട് കുരുന്നുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. ഇന്ത്യക്കാരിയായ യുവതിയോടിച്ച ബിഎംഡബ്ല്യുവിലേക്ക് മത്സരയോട്ടം നടത്തുകയായിരുന്ന ബെന്റ്ലി കോണ്ടിനെന്റല്‍ കാര്‍ വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കളായ പത്തുവയസ്സുകാരന്‍ സഞ്ജയ് സിങ്ങും രണ്ടുവയസ്സുകാരന്‍ പവന്‍വീറും അപകടസ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പാരാമെഡിക്കല്‍ സംഘം കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, എന്റെ മക്കള്‍, എന്റെ മക്കളെന്ന് യുവതി അലറി വിളിച്ചുകൊണ്ടിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Two brothers, aged one and 10, are killed in horror 'street race' crash - as witnesses tell how their mother screamed: 'My babies, my babies', London, News, Accidental Death, Children, Woman, hospital, Injured, Treatment, Obituary, World

സംഭവവുമായി ബന്ധപ്പെട്ട് ബെന്റ്ലി ഓടിച്ചിരുന്നയാളെന്ന് സംശയിച്ച 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Two brothers, aged one and 10, are killed in horror 'street race' crash - as witnesses tell how their mother screamed: 'My babies, my babies', London, News, Accidental Death, Children, Woman, hospital, Injured, Treatment, Obituary, World

വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് മനുഷ്യമന:സാക്ഷിയെ നടുക്കുന്ന സംഭവം. ഒരു ഔഡിയും ബെന്റ്ലി കോണ്ടിനെന്റലുമാണ് മത്സരയോട്ടം നടത്തിയത്. ഇതിനിടെ, യുവതി ഓടിച്ചിരുന്ന ബിഎംഡബ്ല്യുവിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ഔഡി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അപകടത്തില്‍ യുവതി ഓടിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിവായി അപകടം നടക്കാറുള്ള സ്ഥലമാണിതെന്ന് 30 വര്‍ഷമായി ഈ പ്രദേശത്ത് താമസിക്കുന്ന ഒരാള്‍ പറഞ്ഞു.

അതേസമയം രണ്ട് കാറുകള്‍ താന്‍ ഓടിച്ചിരുന്ന കാറിനെ അതിവേഗം കടന്നുപോയതായി പിന്നാലെവന്ന ടാക്സി ഡ്രൈവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അപകടമുണ്ടായതിന് ഒരുകിലോമീറ്റര്‍ അകലെവച്ചാണ് ഈ കാറുകള്‍ തന്നെ കടന്നുപോയതെന്ന് ടാക്സി ഡ്രൈവറായ തന്‍വീര്‍ ഹുസൈന്‍ പറയുന്നു. അപകടസ്ഥലത്ത് താനെത്തുമ്പോഴേക്കും കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്റെ മക്കളെന്ന് നിലവിളിച്ച് കരഞ്ഞുകൊണ്ടിരുന്ന യുവതി ആകെ നടുങ്ങി വിറയ്ക്കുകയായിരുന്നുവെന്നും തന്‍വീര്‍ പറയുന്നു.

അതേസമയം അപകട വിവരമറിഞ്ഞ് തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളേയും യുവതിയേയും പുറത്തെടുത്തിരുന്നുവെന്ന് വെസ്റ്റ് മിഡ്ലന്‍ഡ്സ് ആംബുലന്‍സ് അധികൃതര്‍ പറഞ്ഞു. മൂന്നുപേരും ഒരുകാറില്‍ത്തന്നെയുള്ളവരായിരുന്നു. മറ്റു വാഹനങ്ങളിലുള്ളവര്‍ക്ക് പരിക്കേറ്റിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവതിയെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബര്‍മ്മിങ്ങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ തല്‍ക്ഷണം മരിച്ചിരുന്നുവെന്നും ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two brothers, aged one and 10, are killed in horror 'street race' crash - as witnesses tell how their mother screamed: 'My babies, my babies', London, News, Accidental Death, Children, Woman, hospital, Injured, Treatment, Obituary, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?