വാടകക്കുടിശ്ശിക പെരുകുന്നു; ജെറ്റ് എയര്‍വേഴ്‌സിന് വിമാനം വാടകയ്ക്കു നല്‍കിയ കമ്പനികള്‍ പിന്മാറുന്നു

ന്യൂഡല്‍ഹി/സിങ്കപ്പൂര്‍: (www.kvartha.com 16.03.2019) വാടകക്കുടിശ്ശിക പെരുകുന്ന സാഹചര്യത്തില്‍ ജെറ്റ് എയര്‍വേസ് വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക് നല്‍കിയിട്ടുള്ള കൂടുതല്‍ കമ്പനികള്‍ കരാറില്‍നിന്ന് പിന്മാറാന്‍ തയ്യാറെടുക്കുന്നു.

നിലവില്‍ രണ്ടുകമ്പനികള്‍ അഞ്ചു വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ.) അപേക്ഷ നല്‍കിയിട്ടുണ്ട്. കരാര്‍ റദ്ദാക്കുന്നതിന്റെ നടപടിക്രമത്തില്‍ ഉള്‍പ്പെട്ടതാണിത്.

Jet Airways crisis deepens; some lessors to fly aircraft out, New Delhi, News, Business, Flight, Application, Salary, Pilots, National

മാസങ്ങളായി പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കുള്ള പ്രതിഫലം, വിമാനം വാടകയ്ക്കു നല്‍കുന്ന കമ്പനികള്‍ക്കുള്ള വാടക തുടങ്ങിയവ കുടിശ്ശികയാണ്. വായ്പാ തിരിച്ചടവും മുടങ്ങി. ഏകദേശം 6900 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ ജെറ്റ് എയര്‍വേസ് രാജ്യത്തെ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്.

വിമാനങ്ങള്‍ വാടകയ്ക്കുനല്‍കുന്ന ജി.ഇ. ക്യാപിറ്റല്‍ ഏവിയേഷന്‍ സര്‍വീസസ്, ഏര്‍ക്യാപ് ഹോള്‍ഡിങ്‌സ്, ബി.ഒ.സി. ഏവിയേഷന്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ കുടിശ്ശിക വര്‍ധിച്ചതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ചില കമ്പനികള്‍ വിമാനങ്ങള്‍ തിരിച്ചെടുത്തിരുന്നു.

വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍ ഇതിന്റെ ഉടമകള്‍ക്ക് അവ രാജ്യത്തുനിന്ന് കൊണ്ടുപോകാനാകും. വിമാനങ്ങള്‍ പിന്‍വലിക്കുന്നത് ജെറ്റുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മറ്റു കമ്പനികളുടെ ആത്മവിശ്വാസത്തെയും ബാധിച്ചേക്കാം.

അതേസമയം, വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ പിന്‍വലിക്കാന്‍ ചില കമ്പനികള്‍ അപേക്ഷ നല്‍കിയതുസംബന്ധിച്ച് അറിവില്ലെന്നാണ് ജെറ്റ് എയര്‍വേസിന്റെ പ്രതികരണം. വാടകയ്ക്ക് വിമാനങ്ങള്‍ സര്‍വീസില്‍ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും പതിവാണെന്നും അവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jet Airways crisis deepens; some lessors to fly aircraft out, New Delhi, News, Business, Flight, Application, Salary, Pilots, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?